-->
സംവിധായകനും ബിഗ്‌ബോസ് താരവുമായ അഖില്‍ മാരാര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. അഖില്‍ മാരാരെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മോനെ, നീ ഒരിക്കലും ചാണകത്തില്‍ വീഴാന്‍ പാടില്ലായിരുന്നു. ഈ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ നിന്റെ എല്ലാ ഉയര്‍ച്ചകളും അവസാനിക്കും എന്നാണ് കലാമണ്ഡലം സത്യഭാമ അഖില്‍ മാരാരെ വിമര്‍ശിച്ചത്.
ഇപ്പോള്‍ അഖില്‍ മാരാര്‍ക്കെതിരെ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് കലാമണ്ഡലം സത്യഭാമ. കോണ്‍ഗ്രസ്സിനെ പിന്നില്‍ നിന്നും കുത്തി വീഴ്ത്തി കേരളത്തിലെ ആളുകള്‍ ഒരുപോലെ വെറുക്കുന്ന പാര്‍ട്ടിയുടെ ന്ഥാനാര്‍ത്ഥിയായി. എന്നിട്ട് ഇപ്പോള്‍ ബിജെപിയുടെ ചില വിഷയങ്ങളില്‍ വിയോജിപ്പുണ്ടെന്ന് പറയുന്ന അഖില്‍ മാരാര്‍ കുടിച്ച വെളളത്തില്‍ പോലും വിശ്വസിക്കാന്‍ കൊളളില്ലാത്ത ഒരു ' നാവാട്ടാക്കാരന്‍' മാത്രമാണെന്ന് പറയുകയാണ് കലാമണ്ഡലം സത്യഭാമ.
സത്യഭാമയുടെ വാക്കുകള്‍:
' Biggboss എന്ന മൂന്നാംകിട പരുപാടി ഒരിക്കൽ പോലും കണ്ടിട്ടില്ല. ഈ പയ്യന്റെ ചെറിയ ചെറിയ ഇന്റർ- വ്യൂസ് ഇടക്ക് കാണാറുണ്ടായിരുന്നു.
അന്നൊക്കെ പണ്ട് മാങ്ങ വിറ്റു നടന്നിരുന്ന കഥയും, juice അടിച്ച് നടന്നിരുന്ന കഥയും കേൾക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്.
കേരളത്തിലെ "മനുഷ്യർ"ആയിട്ടുള്ള ആളുകൾ ഒരുപോലെ വെറുക്കുന്ന ഒരു രാഷ്ട്രീയ പാർട്ടിയിലാണ് നീ കാലു വെച്ചതെങ്കിലും 100% നീ
കാരണം congress ന്റെ കൂടെ നിന്ന് അവരെ നീ പുറകിൽ നിന്നും കുത്തി വീഴ്ത്തി, നിന്റെ സ്വന്തം താല്പര്യത്തിനു വേണ്ടി നീ മറ്റൊരു പാർട്ടിയുടെ സ്ഥാനാർഥിയായി...ഇപ്പോൾ പറയുന്നു, BJP യുടെ ചില വിഷയങ്ങളിൽ വിയോജിപ്പുണ്ടെന്ന്.. അങ്ങനെയെങ്കിൽ കോട്ടത്തല അഖിൽ മോനെ നിന്നെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ കൊള്ളില്ലാത്ത ഒരു "നാവാട്ടക്കാരൻ"മാത്രമാണെന്ന് നിന്റെ അമ്മയെക്കാൾ പ്രായമുള്ള എനിക്ക് ഈ കേരള സമൂഹത്തോട് ഒച്ചത്തിൽ വിളിച്ചു പറയേണ്ടതായി വരും.'
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അഖില്‍ മാരാര്‍ ട്വന്റി 20യില്‍ ഔദേ്യാഗികമായി അംഗത്വം എടുക്കുന്നത്. പൂര്‍ണമായും ബിജെപിയുമായി യോജിക്കാന്‍ കഴിയാത്തതിനാലാണ് താന്‍ നേരിട്ട് ബിജെപിയിലേക്ക് പോകാത്തതെന്നും മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.