Friday, March 13, 2026 Last Updated 36 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 23 Feb 2026 11.19 AM

' അവിസ്മരണീയമായ അനുഭവം' ; അജിത് കുമാറിന്റെ റേസിങ് പിറ്റ് സന്ദര്‍ശിച്ച് മഞ്ജു വാര്യര്‍

ajith
photo-www.instagram.com/manju.warrier/

തമിഴ് നടന്‍ അജിത് കുമാറിന് അഭിനയം പോലെ തന്നെ താല്‍പര്യമുളള മേഖലയാണ് റേസിങും. ഇപ്പോള്‍ അജിത് കുമാറിന്റെ റേസിങ് പിറ്റില്‍ സന്ദര്‍ശനം നടത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. അജിത്തിന് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹത്തിനൊപ്പമുളള ചിത്രങ്ങള്‍ മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

"നമ്മുടെ ആത്മാവിനെ ഉണർത്തുന്ന കാര്യങ്ങൾ എങ്ങനെ കണ്ടെത്തണമെന്ന് കാണിച്ചു തന്നതിന് നന്ദി എകെ സാർ. കൂടാതെ നിങ്ങളുടെ റേസിങ് പിറ്റിലേക്ക് ഞങ്ങളെ ക്ഷണിക്കാനും അവിടുത്തെ ആവേശവും ഉദ്വേഗവും തൊട്ടടുത്ത് നിന്ന് നേരിട്ട് അനുഭവിക്കാൻ അനുവദിച്ച ആ മനസിനും നന്ദി! അവിസ്മരണീയമായ ഒരു അനുഭവം തന്നെയായിരുന്നു അത്!".- ചിത്രങ്ങൾക്കൊപ്പം മഞ്ജു വാര്യർ കുറിച്ചു.

ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. നേരത്തെ അജിത്തിനൊപ്പം ഒരു ബൈക്ക് ട്രിപ്പില്‍ പങ്കെടുത്തതിന് ശേഷമാണ് മഞ്ജു വാര്യര്‍ സ്വന്തമായി ബിഎംഡബ്ല്യു ബൈക്ക് വാങ്ങിയത്. അജിത് കുമാറിന്റെ സാഹസികതയോടുളള താല്പര്യമാണ് തന്നെയും ഇത്തരം കാര്യങ്ങളിലേക്ക് ആകര്‍ഷിച്ചതെന്ന് മഞ്ജു പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW