Sunday, March 15, 2026 Last Updated 13 Min 58 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 21 Feb 2026 11.32 PM

അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ നുഴഞ്ഞുകയറ്റക്കാരെ നീക്കും: അമിത്‌ ഷാ

uploads/news/2026/02/826632/in4.jpg

ന്യൂഡല്‍ഹി: ഇന്ത്യയെ നക്‌സലുകളില്‍നിന്നു മുക്‌തമാക്കാന്‍ കഴിയുമെങ്കില്‍ നുഴഞ്ഞുകയറ്റക്കാരില്‍നിന്നും മുക്‌തമാക്കാമെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അനധികൃത കുടിയേറ്റക്കാരെ വോട്ടര്‍പട്ടികയില്‍ നിന്നു മാത്രമല്ല, രാജ്യത്തുനിന്നും നീക്കം ചെയ്യുമെന്ന്‌ അദ്ദേഹം പറഞ്ഞു. അസം പോലീസ്‌ 10-ാം ബറ്റാലിയന്റെ പുതിയ കാമ്പസിനു തറക്കല്ലിട്ടശേഷം സംസാരിക്കുകയായിരുന്നു അമിത്‌ ഷാ.
നുഴഞ്ഞുകയറ്റക്കാരുടെ കൈയേറ്റങ്ങളില്‍നിന്നു മോചിപ്പിച്ച ഭൂമിയില്‍ ബറ്റാലിയന്റെ ക്യാമ്പസ്‌ നിര്‍മിക്കുമെന്നു വ്യക്‌തമാക്കിയ കേന്ദ്ര ആഭ്യന്തര മന്ത്രി, ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുല്‍ ഗാന്ധിയെയും സമ്മേളനത്തില്‍ കടന്നാക്രമിച്ചു.
നുഴഞ്ഞുകയറ്റക്കാരെ നീക്കംുമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ അനധികൃത കുടിയേറ്റക്കാര്‍ അവരുടെ വോട്ടുബാങ്കാണ്‌.അവരെ കൈയേറ്റ ഭൂമിയില്‍നിന്നു പുറത്താക്കിയാല്‍ മാത്രം പോരാ, ഇന്ത്യയില്‍നിന്നു തന്നെ പുറത്താക്കണം. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ കിഴക്കന്‍, വടക്കുകിഴക്കന്‍ ഇന്ത്യയുടെ വ്യാവസായിക കേന്ദ്രമായി അസം മാറുമെന്നും അമിത്‌ ഷാ പറഞ്ഞു. അസമില്‍ ഉടന്‍ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെയാണ്‌ അദ്ദേഹത്തിന്റെ പ്രഖ്യാപനം.

Ads by Google
സ്വന്തം ലേഖകന്‍
Saturday 21 Feb 2026 11.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW