Saturday, March 14, 2026 Last Updated 53 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 12.44 PM

അപ്പാര്‍ട്ട്‌മെന്റിന്റെ 17-ാം നിലയില്‍ നിന്ന് വീണു; അസോസ് സഹസ്ഥാപകന്‍ ക്വെന്റിന്‍ ഗ്രിഫിത്തിന് ദാരുണാന്ത്യം

ASOS, founder, quentin, griffiths, dead, thailand

പ്രമുഖ ബ്രിട്ടീഷ് ഫാഷന്‍ ബ്രാന്‍ഡായ 'അസോസി'ന്റെ (ASOS) സഹസ്ഥാപകനും ശതകോടീശ്വരനുമായ ക്വെന്റിന്‍ ഗ്രിഫിത്തിനെ (58) തായ്‌ലന്‍ഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടായയിലെ തന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ 17-ാം നിലയില്‍ നിന്ന് വീണ നിലയിലായിരുന്നു മൃതദേഹം. പ്രാഥമിക പരിശോധനയില്‍ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ അസ്വാഭാവികമായ ലക്ഷണങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് കണ്ടെത്താന്‍ വിശദമായ അന്വേഷണവും പോസ്റ്റ്‌മോര്‍ട്ടവും നടന്നുവരികയാണ്.

ലണ്ടന്‍ ആസ്ഥാനമായുള്ള അസോസ് എന്ന ലോകപ്രശസ്ത ഫാഷന്‍ കമ്പനി 2000ലാണ് ഗ്രിഫിത്ത് ആരംഭിച്ചത്. മിഷേല്‍ ഒബാമ, വെയ്ല്‍സ് രാജകുമാരി തുടങ്ങിയ പ്രമുഖര്‍ ഈ ബ്രാന്‍ഡിന്റെ ഉപഭോക്താക്കളായിരുന്നു. 2007ല്‍ തായ്‌ലന്‍ഡിലേക്ക് താമസം മാറിയ അദ്ദേഹം അവിടെ സ്ഥിരതാമസമാക്കി വരികയായിരുന്നു. കഴിഞ്ഞ വര്‍ഷം തന്റെ മുന്‍ തായ് ഭാര്യയുമായുണ്ടായ ബിസിനസ് തര്‍ക്കങ്ങളെത്തുടര്‍ന്ന് അദ്ദേഹം നിയമനടപടികള്‍ നേരിട്ടിരുന്നു. കമ്പനിയില്‍ നിന്ന് പണം തട്ടിയെടുത്തു എന്നതടക്കമുള്ള ആരോപണങ്ങള്‍ ഇവര്‍ ഉന്നയിച്ചിരുന്നെങ്കിലും ഗ്രിഫിത്ത് അത് നിഷേധിച്ചിരുന്നു.

മരണസമയം അദ്ദേഹം ഒറ്റയ്ക്കായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷമാണ് അദ്ദേഹം തായ് യുവതിയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ബന്ധവും വേര്‍പിരിഞ്ഞിരുന്നു. ബ്രിട്ടീഷ് ഫാഷന്‍ ലോകത്തെ വന്‍കിട ബ്രാന്‍ഡുകളില്‍ ഒന്നായി അസോസിനെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ക്വെന്റിന്‍ ഗ്രിഫിത്ത്.

Ads by Google
Saturday 21 Feb 2026 12.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW