Friday, March 13, 2026 Last Updated 5 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 21 Feb 2026 12.00 PM

വില ഒരു ലക്ഷം, ട്രെന്‍ഡിംഗായി ഇസ്തിരിപ്പെട്ടിയുടെ കരിഞ്ഞ പാടുള്ള ഷര്‍ട്ട്: വിചിത്രമായ ലക്ഷ്വറി ഫാഷനെതിരെ വിമര്‍ശനം

vetements, iron, burn, shirt, controversy

അബദ്ധത്തില്‍ വസ്ത്രം ഇസ്തിരിയിടുമ്പോള്‍ കരിഞ്ഞുപോയാല്‍ ഇനി വിഷമിക്കേണ്ട, അതൊരു ആഡംബര ഫാഷനാണെന്ന് പറഞ്ഞാല്‍ മതി. പറഞ്ഞുവരുന്നത് പ്രമുഖ ബ്രാന്‍ഡായ 'വെറ്റ്‌മെന്റ്‌സ്' പുറത്തിറക്കിയ പുതിയ ഷര്‍ട്ടിനെക്കുറിച്ചാണ്. ഈ ഷര്‍ട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഷര്‍ട്ടിന്റെ പോക്കറ്റിന് മുകളിലായി ഇസ്തിരിപ്പെട്ടി വെച്ച് കരിഞ്ഞതുപോലെയുള്ള ഗ്രാഫിക് ഡിസൈനാണ് ഇതിന്റെ പ്രത്യേകത. ഏകദേശം 1.03 ലക്ഷം രൂപയാണ് (1139 ഡോളര്‍) ഈ വസ്ത്രത്തിന്റെ വില.

'വൈറ്റ് അയണിങ് ബേണ്‍ ഗ്രാഫിക് ഷര്‍ട്ട്' എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. സാധാരണക്കാര്‍ക്ക് അബദ്ധമായി തോന്നുന്ന കാര്യങ്ങളെ ആഡംബരമായി അവതരിപ്പിക്കുകയാണ് വെറ്റ്‌മെന്റ്‌സ് ചെയ്തിരിക്കുന്നത്. ഫാഷന്‍ ലോകത്തെ ഇത്തരം വിചിത്ര പരീക്ഷണങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ഇത് ചര്‍ച്ചയായിക്കഴിഞ്ഞു.

മുന്‍പും മുഷിഞ്ഞ വസ്ത്രങ്ങളും കീറിയ ഷൂസുകളും ലക്ഷങ്ങള്‍ വിലയിട്ട് വിപണിയിലെത്തിയിട്ടുണ്ട്. പരമ്പരാഗതമായ ശൈലികളെ വെല്ലുവിളിക്കാനാണ് ഇത്തരം പരീക്ഷണങ്ങളെന്നാണ് ബ്രാന്‍ഡിന്റെ വാദം. എന്തായാലും ഒരു ലക്ഷം രൂപയുടെ ഈ 'കരിഞ്ഞ ഷര്‍ട്ട്' കണ്ട് അമ്പരന്നിരിക്കുകയാണ് വസ്ത്രലോകം.

Ads by Google
Saturday 21 Feb 2026 12.00 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW