-->
തമിഴില്‍ ഏറെ ആരാധകരുളള താരങ്ങളാണ് അജിത് കുമാറും വിജയും. ഇരുവരുടേയും ആരാധകര്‍ ചേരിതിരിഞ്ഞ് വാക്തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാറുമുണ്ട്. എന്നാല്‍ താരങ്ങള്‍ തമ്മില്‍ ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഇരുവരും നല്ലബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്നും പറയുകയാണ് അജിത്തിന്റെ ഭാര്യയും നടിയുമായ ശാലിനി.
ചെന്നൈയില്‍ ജെഎഫ്ഡബ്ല്യു പുരസ്‌കാര വേദിയില്‍ സംസാരിക്കുകയായിരുന്നു താരം. ഇരുവരുടേയും സിനിമകള്‍ ബോക്‌സ്ഓഫീസില്‍ മത്സരിച്ചാലും അജിത്തും വിജയും നല്ലബന്ധമാണ് കാത്തുസൂക്ഷിക്കുന്നതെന്നാണ് ശാലിനി പറയുന്നത്.
അവരുടേത് ഒരു നല്ല ബന്ധമാണ്. രണ്ടുപേരും പരസ്പരം വിജയങ്ങളില്‍ വളരെയധികം സന്തോഷിക്കുന്നവരാണ്. അത് മനോഹരമാണ്- എന്നാണ് ശാലിനി പറഞ്ഞത്.
കഴിഞ്ഞവര്‍ഷം അജിത്തിന് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചവേളയില്‍ വിജയ് അഭിനന്ദിച്ചില്ലെന്ന പ്രചാരണങ്ങളുണ്ടായിരുന്നു. ഇതിനുപിന്നാലെ അജിത്തിന്റെ ടീം അത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അജിത്തിനെ ആദ്യം പ്രശംസിച്ചവരില്‍ മുന്നില്‍ വിജയും ഉണ്ടായിരുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഇരുവരും നല്ല സൗഹൃദമാണ് കാത്തുസൂക്ഷിക്കുന്നതെന്നും വിജയ് ആശംസിച്ചില്ലെന്നത് തെറ്റായ പ്രചാരണമാണെന്നും വ്യക്തമാക്കിയിരുന്നു.