-->
മലയാളികളുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് സംവൃത സുനില്‍. കുടുംബത്തോടൊപ്പം യുഎസിലാണ് സംവൃതയുടെ താമസം. അഭിനയത്തില്‍ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇളയ മകന്‍ രുദ്രയുടെ പിറന്നാള്‍ വിശേഷങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് താരം.
രുദ്രയ്ക്ക് ആറ് വയസ്സ് തികയുകയാണ്. ഞങ്ങളുടെ രുരു ബേബിക്ക് ഇപ്പോള്‍ ആറ് വയസ്സായി. അമ്മയുടെ കൊച്ചു സന്തോഷത്തിന് ജന്മദിനാശംസകള്‍ എന്നാണ് മകനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് സംവൃത കുറിച്ചത്.
അഖിൽ രാജ് ആണ് സംവൃതയുടെ ഭർത്താവ്. 2012 ലായിരുന്നു അഖിലുമായുളള സംവൃതയുടെ വിവാഹം. രണ്ട് മക്കളാണ് ഈ ദമ്പതികള്‍ക്കുളളത്. അഗസ്ത്യ , രുദ്ര എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. വിവാഹശേഷം അഭിനയത്തില്‍നിന്നും വിട്ടുനിന്ന സംവൃത 2019 ല്‍ 'സത്യം പറഞ്ഞാ വിശ്വസിക്കുവോ' എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. ബിജു മേനോന്റെ നായികയായിട്ടായിരുന്നു സംവൃതയുടെ മടങ്ങിവരവ്.