-->
അമ്മയ്‌ക്കൊപ്പം ചെറുപ്പത്തില്‍ ടാക്‌സിയില്‍ യാത്ര ചെയ്യുമ്പോഴുണ്ടായ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് നടി പ്രിയങ്കാ ചോപ്ര. ഒരു അപകടം വരുന്നുണ്ടെന്ന തോന്നലില്‍ അമ്മ മധു ചോപ്ര തന്നെ സംരക്ഷിക്കാന്‍ കാണിച്ച ധൈര്യത്തെക്കുറിച്ചാണ് താരം സംസാരിച്ചത്. തന്റെ എറ്റവും പുതിയ ചിത്രം ' ദി ബ്ലഫ്' ന്റെ പ്രെമോഷനിടെയാണ് പ്രിയങ്ക ഇക്കാര്യം പറയുന്നത്.
'' ഞങ്ങള്‍ അന്ന് ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്നു. എനിക്ക് അന്ന് 11 വയസ്സായിരിക്കണം പ്രായം. ഒരു ദിവസം ഞാനും അമ്മയും ടാക്‌സിയില്‍ പോവുകയായിരുന്നു. ഒരു നിമിഷം കൊണ്ട് പെട്ടന്ന് ഞാന്‍ കണ്ടത് എന്റെ അമ്മ ഡ്രൈവറുടെ കഴുത്തില്‍ പിടിച്ചു വലിക്കുന്നതാണ്. അപ്രതീക്ഷിതമായി അമ്മക്ക് അറിയാത്ത ഒരു വഴിയിലേക്ക് അയാള്‍ വണ്ടി എടുത്തു. അതൊരു കുറുക്കുവഴിയാണെന്നാണ് പറഞ്ഞത്. പക്ഷേ ഞാനും എന്റെ അമ്മയും മാത്രമേ ഉണ്ടായിരുന്നുളളൂ. അമ്മ പിന്നില്‍ നിന്ന് അയാളുടെ കഴുത്ത് പിടിച്ച് മെയിന്‍ റോഡിലേക്ക് തിരികെ പോകാന്‍ ആവശ്യപ്പെട്ടു'- പ്രിയങ്ക ചോപ്ര പറഞ്ഞു.
' എന്റെ അമ്മയുടെ അത്തരമൊരു വശം മുമ്പ് ഒരിക്കലും ഞാന്‍ കണ്ടിട്ടില്ല. അതിനുശേഷം, നാല് മാസത്തേക്ക് ഞാന്‍ അമ്മയുമായി ഒരു കാര്യത്തിലും വാദിച്ചിട്ടില്ല. അമ്മ തനിച്ചായിരുന്നെങ്കില്‍ അവര്‍ ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്ന് എനിക്കറിയില്ല. ഞാന്‍ അമ്മയോടൊപ്പമുണ്ടായിരുന്നതാവാം അമ്മയില്‍ അധികം പേടി ഉണ്ടാക്കിയത്. ഞങ്ങള്‍ ഹോട്ടലില്‍ തിരിച്ചെത്തുന്നവരെ അമ്മ വിറക്കുന്നുണ്ടായിരുന്നു'- പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
' ബ്ലഡി മേരി' എന്ന കടല്‍ക്കൊളളക്കാരിയുടെ വേഷമാണ് ദി ബ്ലഫില്‍ പ്രിയങ്കാ ചോപ്ര അവതരിപ്പിക്കുന്നത്. 19-ാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തിലെ കരീബിയന്‍ ദ്വീപുകളുടെ പശ്ചാത്തലത്തിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.