-->
ന്യൂഡല്‍ഹി: പകല്‍ ബ്യൂട്ടീഷ്യനും രാത്രിയില്‍ മയക്കുമരുന്നും ആയുധക്കടത്തും നടത്തിയിരുന്നു കുപ്രസിദ്ധരായ ലോറന്‍സ് ബിഷ്‌ണോയി ഗ്യാംഗിന്റെ ഡ്രഗ് സിന്‍ഡിക്കേറ്റ് കൈകാര്യം ചെയ്തിരുന്ന നേഹയെ ഡല്‍ഹിപോലീസ് അറസ്റ്റ് ചെയ്തു. ഖുസ്‌നുമാ അന്‍സാരിയെന്ന നേഹയെ ഡല്‍ഹിയിലെ സ്‌പെഷ്യല്‍ സെല്‍ കൗണ്ടര്‍ ഇന്റലിജന്റ്‌സാണ് അറസ്റ്റ് ചെയ്തത്. ഗ്യാംഗിന് ആയുധ വിതരണം നടത്തുന്ന പ്രമുഖ ഗുണ്ട ബോബി കബൂത്തറിന്റെ ദീര്‍ഘകാല പങ്കാളി കൂടിയാണ് നേഹ. ബോബി കബൂത്തറിനെയും മറ്റു രണ്ടുപേരെയും പോലീസ് അറ്‌സ്റ്റ് ചെയ്തിട്ടുണ്ട്.
മെഹ്ഫൂസ് എന്നാണ് ബോബി കബൂത്തറിന്റെ യഥാര്‍ത്ഥ പേര്. ഇയാള്‍ ലോറന്‍സ് ബിഷ്‌ണോയി, ഹഷീം ബാബ ഗ്യാംഗുകള്‍ക്ക് ഉപകരണങ്ങള്‍ നല്‍കുന്നയാളാണ്. പാകിസ്താനിലെ ഐഎസ്‌ഐ യുമായി ബന്ധമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അനധികൃത ആയുധക്കച്ചവടക്കാരായ സാലിം പിസ്റ്റളില്‍ നിന്നുമാണ് ഇയാള്‍ അത്യാധുനിക വെടികോപ്പുകള്‍ ഇയാള്‍ വാങ്ങുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സിദ്ധു മൂസ്‌വാലയ്്ക്ക് നേരെ നടന്ന വെടിവെയ്പ്പ്, ബോളിവുഡ് നടി ദിഷാ പഠാണിയുടെ വീടിന് പുറത്ത് നടന്ന വെടിവെയ്പ്പ്, സാലാംപൂര്‍ ഇരട്ടക്കൊലപാതകം തുടങ്ങി അടുത്തിടെ വാര്‍ത്തയായ പല സംഭവങ്ങള്‍ക്ക് പിന്നിലും ആയുധവിതരണം നടത്തിയത് ഇയാളാണ്.
ബിഷ്‌ണോയി ഗ്യാംഗില്‍ സ്ത്രീകള്‍ പ്രധാനപ്പെട്ട ജോലി ചെയ്യുന്നത് പുതിയ ട്രെന്റായി മാറുന്നതായിട്ടാണ് നേഹയുടെ അറസ്റ്റ് പോലെയുള്ള കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്. അടുത്ത കാലത്ത് അറസ്റ്റിലാകുന്ന മൂന്നാമത്തെ 'ലേഡി ഡോണ്‍' ആണ് നേഹ. നേരത്തേ ദീപാ എന്ന യുവതിയേും ഗ്യാംഗ്‌സ്റ്റര്‍ ഹാഷീം ബാബയുടെ ഭാര്യ സോയാഖാനും അറസ്റ്റിലായിരുന്നു. പൊതുജനങ്ങളുടെ മുന്നില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ നടത്തുകയാണ് നേഹ. ഈ ബിസിനസ് സ്ഥാപനം ഇവരുടെ അനധികൃത പ്രവര്‍ത്തനത്തിനുള്ള മറയാണെന്നാണ് നഗരവാസികള്‍ പറയുന്നത്. ഇതിന്റെ മറവില്‍ ഗ്യാംഗിന്റെ മയക്കുമരുന്ന് വില്‍പ്പന ഉള്‍പ്പെടെയുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഏഴുവര്‍ഷമായി നേഹയും ബോബിയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയാണ്. മഹാലിപൂര്‍ ഫ്‌ളൈ ഓവറിന് കീഴില്‍ പോലീസ് വന്‍ തോതില്‍ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. ഈ സംഭവമാണ് 'മാഡം സെഹറി' ലേക്ക് പോലീസിനെ എത്തിച്ചിരിക്കുന്നത്. 2022 ല്‍ മൂസെവാല കൊല്ലപ്പെട്ട സംഭവത്തില്‍ ബോബി കബൂത്തറിന് ബന്ധമുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുകയാണ്. മൂസേവാലയുടെ ചലനങ്ങളും അയാള്‍ സഞ്ചരിക്കുന്ന പാത തുടങ്ങിയ നിര്‍ണ്ണായക വിവരങ്ങള്‍ ഷൂട്ടര്‍മാര്‍ക്ക് നല്‍കിയത് ബോബി ആണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന മറ്റൊരു ഗ്യാംഗ്‌സ്റ്റര്‍ ഷാരൂഖുമായും ബോബി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. വേഷം മാറിയും ലൊക്കേഷന്‍ മാറിയും ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്ലില്‍ നിന്നും മാസങ്ങളായി ഒളിവിലായിരുന്നു.