Saturday, March 14, 2026 Last Updated 3 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.35 PM

ബാര്‍ സമയം കൂട്ടിയതിനെ അപലപിച്ച്‌ സി.എസ്‌.ഐ. സഭ

കോട്ടയം: ബാറുകളുടെ പ്രവര്‍ത്തനസമയം രാവിലെ 10 മുതല്‍ രാത്രി 12 വരെ നീട്ടിയ സര്‍ക്കാര്‍ തീരുമാനത്തെ അപലപിച്ച്‌ സി.എസ്‌.ഐ. മധ്യകേരള മഹായിടവക. തെരഞ്ഞെടുപ്പുകാലം അടുത്തിരിക്കേ ഈ നടപടി ആശ്‌ചര്യകരമാണെന്നു ബിഷപ്‌ ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനം മദ്യലഭ്യത വര്‍ധിപ്പിച്ച്‌ സാമൂഹിക, ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമാക്കും. ധാര്‍മികമൂല്യങ്ങള്‍ പരിഗണിക്കാതെയുള്ള നടപടി സാമൂഹികസമാധാനത്തെയും സുരക്ഷയേയും ബാധിക്കും. മദ്യവും ലോട്ടറിയും പോലുള്ള മാര്‍ഗങ്ങളെ ആശ്രയിച്ച്‌ ഖജനാവ്‌ നിറയ്‌ക്കുന്നതു നീതിയല്ല. സാധാരണക്കാരുടെ അധ്വാനഫലവും ആരോഗ്യവും നഷ്‌ടപ്പെടുന്ന സാഹചര്യമുണ്ടാകും. യുവതലമുറയുടെ ധാര്‍മികബോധം നഷ്‌ടപ്പെടാനും ലക്ഷ്യബോധത്തില്‍നിന്ന്‌ അകലാനും മദ്യപാനം കാരണമാകും. തീരുമാനത്തില്‍നിന്നു സര്‍ക്കാര്‍ പിന്മാറണമെന്നു സഭ ആവശ്യപ്പെട്ടു.

Ads by Google
Thursday 19 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW