-->
കോതമംഗലം; വനസംരക്ഷണ വിഭാഗം ജീവനക്കാരുടെ യൂണിഫോം ചട്ടങ്ങള്‍ പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവായി. വനംവകുപ്പിന്റെ ചിഹ്‌നം ഉള്‍പ്പെടുന്ന ഷോള്‍ഡര്‍ ബാഡ്‌ജ്‌അനുവദിച്ചതാണു പ്രധാന പരിഷ്‌കാരം. ഇത് ഇടതു ഷോള്‍ഡറില്‍ ധരിക്കണം.
പോലീസ്, എക്‌സൈസ് ഉള്‍പ്പെടെയുള്ള യൂണിഫോം വിഭാഗങ്ങള്‍ക്ക് അതതു വകുപ്പിന്റെ പൊതുവായ ഷോള്‍ഡര്‍ ബാഡ്‌ജാണുള്ളത്. എന്നാല്‍ വനംവകുപ്പിലെ വിവിധ തസ്‌തികകളില്‍ പലനിറങ്ങളിലുള്ള ബാഡ്‌ജ് അനുവദിച്ചത് ആക്ഷേപങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. അതേസമയം, ഓരോ വിഭാഗം ജീവനക്കാരെയും പൊതുജനങ്ങള്‍ക്കു പ്രത്യേകം തിരിച്ചറിയാനാണ് ഈ പരിഷ്‌ക്കാരമെന്നാണ് ഉത്തരവില്‍ പറയുന്നത്. റേഞ്ച് ഫോറസ്‌റ്റ് ഓഫീസര്‍ക്ക് ഡിവൈ.എസ്.പിയുടെ യൂണിഫോമിനു സമാനമായ മൂന്നു സ്‌റ്റാര്‍ നല്‍കിയിട്ടുണ്ട്.
തസ്‌തികയും ബാഡ്‌ജ് നിറവും ക്രമത്തില്‍:
ഡപ്യൂട്ടി ആര്‍.എഫ്.ഒ- സാഡില്‍ ബ്രൗണ്‍, എസ്.എഫ്.ഒ- നീല, ബി.എഫ്.ഒ- ഡാര്‍ക്ക് ഒലിവ് ഗ്രീന്‍. ആര്‍.എഫ്.ഒ, എഫ്.ബി.എ, ബോട്ട് ൈഡ്രവര്‍ തസ്‌തികകള്‍ക്ക് ബാഡ്‌ജില്ല. ഫോറസ്‌റ്റ് ൈഡ്രവര്‍ തസ്‌തികയിലുള്ളവര്‍ വി ആകൃതിയിലുള്ള ബാഡ്‌ജ് ഇടതുഷോള്‍ഡറില്‍ ധരിക്കണം.
ഫോറസ്‌റ്റ് ൈഡ്രവര്‍ ഗ്രേഡ് 2: വി ആകൃതിയില്‍ രണ്ടു വര- ഡാര്‍ക്ക് ഒലീവ് ഗ്രീന്‍, ഫോറസ്‌റ്റ് ൈഡ്രവര്‍ ഗ്രേഡ് 1: വി ആകൃതിയില്‍ മൂന്നഫവര- ഡാര്‍ക്ക് ഒലീവ് ഗ്രീന്‍, ഫോറസ്‌റ്റ് ൈഡ്രവര്‍ സീനിയര്‍ ഗ്രേഡ്: വി ആകൃതിയില്‍ മൂന്നുവര- നീല, ഫോറസ്‌റ്റ് ൈഡ്രവര്‍ സെലക്‌ഷന്‍ ഗ്രേഡ്: വി ആകൃതിയില്‍ മൂന്നു വര- സാഡില്‍ ബ്രൗണ്‍.
ഗ്രേഡ് ഡെസിഗ്‌നേഷന്‍ ലഭിച്ചവര്‍ സ്വന്തം തസ്‌തികയിലെ ബാഡ്‌ജ് ഉപയോഗിക്കണം. ആര്‍.എഫ്.ഒ ഗ്രേഡ് ഡെസിഗ്‌നേഷന്‍ ലഭിച്ചവര്‍ കെ.എഫ്.എസ്. മുദ്ര ഉപയോഗിക്കരുത്. കെ.എഫ്.മാത്രം ഉപയോഗിക്കണം. ആര്‍.എഫ്.ഒ, എഫ്.ബി.എ തസ്‌തികകളില്‍ വനം വകുപ്പിന്റെ ചുവപ്പ്, പച്ച അടയാള റിബണ്‍ ഇല്ല. ആര്‍.എഫ്.ഒ. ഗ്രേഡ് ഡെസിഗ്‌നേഷന്‍ ലഭിച്ചവര്‍ക്കും അടയാള റിബണ്‍ ഇല്ല. എസ്.എച്ച്.ഒ. ബാഡ്‌ജ് സ്‌റ്റേഷന്‍ ചുമതലയുള്ള ഡപ്യൂട്ടി ആര്‍.ഒയ്‌ക്കു മാത്രമായിരിക്കും. ബി.എഫ്.ഒ., എഫ്.ബി.എ, ൈഡ്രവര്‍ ഗ്രേഡ് 2, 1, ബോട്ട് ൈഡ്രവര്‍ തസ്‌തികകളില്‍ ബെല്‍റ്റില്‍ അശോകസ്‌തംഭം ഇല്ല. കെ.എഫ്. മാത്രം ഉപയോഗിക്കണം.
ആര്‍.എഫ്.ഒ., ഡെപ്യൂട്ടി ആര്‍.എഫ്.ഒ തസ്‌തികകളിലുള്ളവര്‍ക്ക് ഹാഫ് സ്ലീവ് ഷര്‍ട്ടോ ഫുള്‍ സ്ലീവ് ഷര്‍ട്ട് മുട്ടിനുമുകളില്‍വരെ മടക്കിവച്ചോ ഉപയോഗിക്കാം. മറ്റെല്ലാവര്‍ക്കും ഹാഫ് സ്ലീവ് ഷര്‍ട്ടാണ്. ആര്‍.എഫ്.ഒ. ട്രെയിനികള്‍ക്ക് കാക്കിത്തൊപ്പിയും മൂന്നു സ്‌റ്റാറും ഇല്ല. പച്ച ബെറെറ്റ് ക്യാപ് ധരിക്കാം. ആര്‍.എഫ്.ഒ., ഡെപ്യൂട്ടി ആര്‍.എഫ്.ഒ, എസ്.എഫ്.ഒ തസ്‌തികകളിലുള്ളവര്‍ക്ക് വനത്തിനുള്ളില്‍ കാക്കി അല്ലെങ്കില്‍ ഒലീവ് ഗ്രീന്‍ നിറത്തിലുള്ള റബര്‍ ബൂട്ട് ഉപയോഗിക്കാം.
ബി.എഫ്.ഒ., എഫ്.ബി.എ തസ്‌തികകളിലുള്ളവര്‍ക്ക് വനത്തിനുള്ളില്‍ കറുപ്പ് റബര്‍ ഷൂ അല്ലെങ്കില്‍ ബൂട്ട് ഉപയോഗിക്കാം. സ്‌റ്റേഷന്‍ ചാര്‍ജുള്ള ഡെപ്യൂട്ടി ആര്‍.ഒമാര്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്ന ബാഡ്‌ജ് ധരിക്കണം. ഗര്‍ഭിണികളാകുന്ന വനിതാ ജീവനക്കാര്‍ക്ക് ആറാംമാസം മുതല്‍ സാരിയോ ചുരിദാറോ ധരിക്കാമെന്നും പുതിയ ഉത്തരവിലുണ്ട്.
സോണി നെല്ലിയാനി