-->
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ' അളിയന്‍സ്'. മഞ്ജു പത്രോസ്, അനീഷ് രവി, റിയാസ് നര്‍മകല, സൗമ്യ ഭാഗ്യനാഥന്‍ എന്നിവരാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തങ്കം എന്നാണ് സീരിയലില്‍ മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മഞ്ജുവിന്റെ നാത്തൂന്‍ ലില്ലിക്കുട്ടി ആയിട്ടാണ് സൗമ്യ ഭാഗ്യനാഥന്‍ എത്തുന്നത്. ഇപ്പോള്‍ സൗമ്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മഞ്ജു പത്രോസ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
''ഈശ്വരൻ ചില മനുഷ്യരെ നമുക്ക് അരികിൽ എത്തിക്കും ..അവർക്ക് ചില നിയോഗങ്ങൾ ഉണ്ടാകും. അങ്ങനെ എന്റെ അടുത്ത് ഈശ്വരനായിട്ട് അയച്ചതാണ് ഇവളെ .. ഒരുപാട് ചിരിച്ചും കരഞ്ഞും സങ്കടങ്ങൾ പങ്കിട്ടും ഞങ്ങൾ കൂട്ടുകൂടാൻ തുടങ്ങിയിട്ട് കാലങ്ങൾ കഴിഞ്ഞു .. ജീവിക്കാൻ പേടിക്കണ്ട എന്ന് കാണിച്ചു തന്നത് ഒരു പരിധി വരെ ഇവളാണ്. ചേച്ചി വണ്ടി വാങ്ങണം എന്ന് ആദ്യം പറഞ്ഞത് ഇവളാണ്.. അങ്ങനെ ജീവിതത്തിൽ പലഘട്ടങ്ങളിലും മുന്നോട്ടു പ്രേരിപ്പിച്ചത് ഇവളാണ്.. ജീവിതത്തിൽ നിന്നും ഒരിക്കലും പൊഴിഞ്ഞു പോകരുതെന്ന് മനസ്സിൽ ആഗ്രഹിക്കുന്ന ബന്ധങ്ങളിൽ ഒന്നാണ് ഇത്. എന്റെ സിങ്കപ്പെണ്ണിന് എല്ലാ നന്മകളും ജീവിതത്തിൽ ഉണ്ടാകട്ടെ.''- മഞ്ജു പത്രോസ് കുറിച്ചു.