-->
' ദ കേരള സ്റ്റോറി 2' എന്ന സിനിമയ്‌ക്കെതിരെ രാഹുല്‍ ഈശ്വര്‍. ചിത്രം ഹിന്ദുക്കളെ പറ്റിക്കാനും, മുസ്ലിം സഹോദരങ്ങളെ ദ്രോഹിക്കാനുമുളള പ്രൊപ്പഗണ്ടയാണെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു.
രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്:
"ഹിന്ദു പെണ്ണിനെ നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്ന മുസ്‌ലിങ്ങൾ" - ഞാൻ ബീഫ് കഴിക്കാറില്ല, ബീഫ് വേറെ ആരെങ്കിലും കഴിക്കുന്നതിനു ഒരു പ്രശ്നവുമില്ല. ബീഫ് കഴിക്കുന്നവരാണ് ഗോവ, നോർത്ത് ഈസ്റ്റ് ൽ അടക്കം ഭരിക്കുന്ന എല്ലാ രാഷ്ട്രീയക്കാരും. keralastory2 ഉളുപ്പും നാണവും മാനവും സത്യസന്ധതയും ഇല്ലാത്ത ഗോഡ്സേവാദികൾ.
ഒരു കള്ളം 100 തവണ പറഞ്ഞാൽ സത്യമാകുമെന്ന ഹിറ്റ്ലറുടെ തന്ത്രം പ്രയോഗിക്കുന്ന ആധുനിക അർബൻ നാസികൾ. നമ്മൾ നല്ലവരായ ഹിന്ദുക്കളെ പറ്റിക്കാനും, നമ്മുടെ മുസ്‌ലിം സഹോദരങ്ങളെ ദ്രോഹിക്കാനും, Cheap & Vulgar Propaganda യുമായി കേരളം സ്റ്റോറി 2.. ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ കൊന്ന ഗോഡ്സേവാദികളുടെ മനസ്സാണ് അതിനു പിന്നിൽ... രാജ്യദ്രോഹമാണ്, വിദ്വേഷ രാഷ്ട്രീയമാണ്, അധമവും അപലപനീയവുമാണത് .. കേരളം, ഭാരതം അഭിമാനം".