Saturday, March 14, 2026 Last Updated 5 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 12.47 PM

കന്യാസ്ത്രീകളുടെ മതില്‍ പൊളിച്ച് സിപിഎമ്മിന്റെ ഗുണ്ടായിസം ; ചോദിക്കാനുണ്ടായിരുന്ന ബിജെപി മാത്രമെന്ന് ഷോണ്‍

uploads/news/2026/02/826203/shone-george.jpg

കൊച്ചി: കേരളത്തില്‍ സിപിഐഎമ്മും കോണ്‍ഗ്രസും കേരളാകോണ്‍ഗ്രസുമെല്ലാം നടത്തുന്നത് പൊള്ളത്തരങ്ങളും പ്രീണനരാഷ്ട്രീയവും ആണെന്ന് എന്‍ഡിഎ നേതാവ് ഷോണ്‍ ജോര്‍ജ്ജ്. കന്യാസ്ത്രീകളുടെയും ക്രിസ്താനികളുടെയും കാര്യത്തില്‍ മുറിവിളി കൂട്ടുന്ന ഇവരാരും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ മുമ്പോട്ട് വരുന്നില്ലെന്നും ബിജെപി തന്നെയാണ് ഇടപെടുന്നതെന്നും പറഞ്ഞു.

ഒരു അഭിമുഖത്തിലായിരുന്നു ഷോണ്‍ജോര്‍ജ് ഇക്കാര്യം പറഞ്ഞത്. എറണാകുളത്ത് കളമശ്ശേരിയിലെ സെന്റ് റീത്താ സ്‌കൂളില്‍ കന്യാസ്ത്രീകളുടെ മഠം പൊളിച്ച് ഗുണ്ടായിസവും കാണിച്ചപ്പോള്‍ കന്യാസ്ത്രീകള്‍ക്ക് നീതി കിട്ടണമെന്ന് ആഗ്രഹിച്ച എത്രയോ ക്രിസ്ത്യാനികള്‍ ഈ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ സിപിഐഎമ്മുകാരോ കേരളാകോണ്‍ഗ്രസുകാരോ കോണ്‍ഗ്രസുകാരോ ഈ വിഷയത്തില്‍ ഇടപെടാനോ ഈ അനീതി ചോദ്യം ചെയ്യാനോ മുമ്പോട്ട് വന്നില്ല. അതിനെതിരേ ശബ്ദിച്ചത് ബിജെപി മാത്രമായിരുന്നെന്നും ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.

കളമശ്ശേരിയിലെ മഠത്തിന്റെ ചുറ്റുമതില്‍ പൊളിച്ച് സിപിഐമ്മുകാര്‍ നടത്തിയത് ഭീഷണിയും ഗുണ്ടായിസവുമാണെന്ന് അറിഞ്ഞിട്ടും എറണാകളുത്തെ പോലും ജനപ്രതിനിധികള്‍ പോലും വിഷയത്തില്‍ ഇടപെടാന്‍ വന്നില്ല. പാവപ്പെട്ട സിസ്റ്റര്‍മാര്‍ക്ക് എതിരേ നടന്നത് ഗുണ്ടായിസമാണെന്ന് മനസ്സില്‍ ഉണ്ടായിട്ടും ഈ നിമിഷം വരെ സിപിഐഎമ്മിനെതിരേ ശബ്ദിക്കാന്‍ ആരും മുമ്പോട്ട് വന്നില്ല എന്നത് തന്നെ അവരുടെ രാഷ്ട്രീയ പൊള്ളത്തരവും പ്രീണന രാഷ്ട്രീയവും വ്യക്തമാക്കുന്നതാണെണന്നും ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW