-->
ഭാര്യയും നടിയുമായ കീര്‍ത്തി പാണ്ഡ്യന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ അശോക് സെല്‍വന്‍. ‘എന്റെ പ്രിയേ ജന്മദിനാശംസകള്‍, നീ ശരിക്കും കോടികളില്‍ ഒരാള്‍ തന്നെയാണ്. നിന്നോട് നന്ദിയുളളവനാണ്, ഞാന്‍ നിന്നോടൊപ്പം എല്ലാ ദിവസവും വളരുന്നു, നിന്നെ സ്‌നേഹിക്കുന്നു ‘എന്നാണ് കീര്‍ത്തിക്കൊപ്പമുളള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് അശോക് സെല്‍വന്‍ കുറിച്ചത്.
2023 സെപ്റ്റബേര്‍ 13 നായിരുന്നു അശോക് സെല്‍വനും കീര്‍ത്തി പാണ്ഡ്യനും തമ്മിലുളള വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. സഹപ്രവര്‍ത്തകര്‍ക്കായി പിന്നീട് പാര്‍ട്ടി നടത്തുകയാണ് ചെയ്തത്.
2013 ല്‍ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കീര്‍ത്തിയുടെ വീട്ടില്‍ സുഹൃത്തുക്കള്‍ എല്ലാം ചേര്‍ന്ന് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു.അന്ന് സുഹൃത്തിന്റെ സുഹൃത്തായ അശോക് സെല്‍വനും ആ പരിപാടിയ്ക്ക് ചെന്നിരുന്നു. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു തനിക്കെന്നാണ് അശോക് സെല്‍വന്‍ പ്രണയകഥ വെളിപ്പെടുത്തി പറഞ്ഞത്.