Thursday, March 12, 2026 Last Updated 23 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 23 Jun 2025 02.38 PM

‘‘അപ്രതീക്ഷിതമായ ഉച്ചഭക്ഷണം, അവസാനമില്ലാത്ത ചിരി, നല്ല കൂട്ടും...’’ തെന്നിന്ത്യന്‍ യുവതാരജോഡികള്‍ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് മഞ്ജിമയും ഗൗതം കാര്‍ത്തികും

uploads/news/2025/06/787580/Untitled-7.jpg
Manjima Mohan meets childhood friends (Image Source: Instagram)

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായകനിരയിലേക്ക് ഉയര്‍ന്ന താരമാണ് മഞ്ജിമ മോഹന്‍. സിനിമയ്ക്കുള്ളിലൂടെ വളര്‍ന്ന താരകുടുംബങ്ങളുമായി നല്ല സൗഹൃദം പുലര്‍ത്താന്‍ മഞ്ജിമയ്ക്ക് ചെറുപ്പത്തിലേ കഴിഞ്ഞിട്ടുണ്ട്. സിനിമയ്ക്കള്ളിലെ സൗഹൃദങ്ങളുടെ ചിത്രങ്ങളും വീഡിയോകളും വളരെപ്പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.
ഇപ്പോഴിതാ മഞ്ജിമ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം സോഷ്യല്‍മീഡിയയില്‍ തരംഗമാകുകയാണ്. ചിത്രത്തില്‍ മഞ്ജിമയും ഭർത്താവ് ഗൗതം കാർത്തിക്കും, നടൻ കാളിദാസ് ജയറാമും ഭാര്യ തരിണി കലിംഗരായരും, അശോക് സെല്‍വനും ഭാര്യയും നടിയുമായ കീർത്തി പാണ്ഡ്യനും, ഹരീഷ് കല്യാണ്‍-നർമദാ ഉദയകുമാർ എന്നീ താരജോഡികളും ഒരുമിച്ച്‌ നില്‍ക്കുന്നത് കാണാം. നടി ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്.
‘‘അപ്രതീക്ഷിതമായ ഉച്ചഭക്ഷണം, അവസാനമില്ലാത്ത ചിരി, നല്ല കൂട്ടും. അടുത്ത ഗെയിം നൈറ്റിലുള്ള പ്ലാൻ നടക്കുന്നുണ്ട്...’’ എന്നാണ് ചിത്രം പങ്കിട്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ മഞ്ജിമ കുറിച്ചു.
അശോക് സെല്‍വൻ അഭിനയിച്ച ഓ മൈ കടവുളേ എന്ന ചിത്രത്തിലെ കതൈപ്പോമാ എന്ന ഗാനത്തോടൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പാട്ടാണ് തന്റെ മനസ്സിലിപ്പോള്‍ ഉടക്കിയിരിക്കുന്നതെന്നും മഞ്ജിമ പോസ്റ്റില്‍ കുറിച്ചു. കീർത്തി, ഗൗതം, അശോക് സെല്‍വൻ എന്നിവരുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഇത് പങ്കുവച്ചിട്ടുണ്ട്.

മഞ്ജിമാ ദിസ് സോങ് എന്നു പറഞ്ഞുകൊണ്ട് കീർത്തി പാണ്ഡ്യൻ ചിത്രം റീപോസ്റ്റ് ചെയ്തു. അശോക് സെല്‍വനും സ്റ്റോറി റീപോസ്റ്റ് ചെയ്തിട്ടുണ്ട്. കാളിദാസ് ജയറാമും സ്റ്റോറി പങ്കുവച്ചിട്ടുണ്ട്. ‘വർഷങ്ങളായി ഇത്രയധികം ചിരിച്ചിട്ടില്ല, നന്ദി കൂട്ടരെ, പെട്ടെന്നുതന്നെ നമുക്ക് വീണ്ടും ഇങ്ങനെ ചെയ്യാം...’ എന്ന് കുറിച്ചാണ് ഗൗതം കാർത്തിക് റീപോസ്റ്റ് ചെയ്തത്. ‘കവിളുകള്‍ അക്ഷരാർഥത്തില്‍ ഇപ്പോഴും വേദനിക്കുന്നു...’ എന്നാണ് നർമദ പോസ്റ്റിന് കൂടെ കുറിച്ചിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW