Sunday, March 15, 2026 Last Updated 17 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 11.10 AM

കൊച്ചിയില്‍ കോളജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; 5 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

injured

കൊച്ചി: എറണാകുളം പെരുമ്പാവൂരിന് സമീപം കോളജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു. അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കോളജ് ബസിന്റെ ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു.

എറണാകുളം- ആലുവ റൂട്ടില്‍ ഓടുന്ന റെയാന്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പെരുമ്പാവൂര്‍ അറയ്ക്കപ്പടിയിലെ ജയ്ഭാരത് കോളജിന്റെ ബസുമായിട്ടാണ് കൂട്ടിയിടിച്ചത്.

എറണാകുളം പുക്കാട്ടുപടിയില്‍ വെച്ചാണ് അപകടമുണ്ടായത്. രാവിലെ എട്ടരയോടെയായിരുന്നു അപകടം. കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കാര്യമായ പരിക്കില്ലെന്നാണ് വിവരം.

Ads by Google
Thursday 19 Feb 2026 11.10 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW