Saturday, March 14, 2026 Last Updated 8 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 19 Feb 2026 08.14 AM

സമരം കടുപ്പിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ് ; മെഡിക്കല്‍ കോളേജുകള്‍ പ്രതിസന്ധിയിലേക്ക്

uploads/news/2026/02/826169/doctor1.jpg

തിരുവനന്തപുരം: സമരം കടുപ്പിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടേഴ്‌സ്. ഒ പി വിഭാഗത്തിന് പുറമേ ആശുപത്രിയിലെ അടിയന്തരമല്ലാത്ത സേവനങ്ങള്‍ ഇന്ന് ബഹിഷ്‌കരിക്കും. സെക്രട്ടറിയേറ്റിലേക്കുള്ള മാര്‍ച്ചും ഡോക്ടര്‍മാര്‍ ആലോചിക്കുന്നുണ്ട്. അനിശ്ചിതകാല ഒ പി, അധ്യാപന ബഹിഷ്‌കരണം തുടരുന്നതിനോടൊപ്പം ഇന്ന് മുതല്‍ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തി വെക്കും.

മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകും. സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണയും ഡോക്ടര്‍മാര്‍ നടത്തും. ഫെബ്രുവരി 26 മുതല്‍ എല്ലാ പരീക്ഷാ ജോലികളില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും സംഘടന വ്യക്തമാക്കി. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി പി ജി ഡോക്ടര്‍മാരുടെ സംഘടനയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരോഗ്യമന്ത്രി വീണാജോര്‍ജ്ജുമായി ഇന്നലെ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെ പി.ജി. ഡോക്ടര്‍മാര്‍ പിന്നീട് ഒ പി ബഹിഷ്‌കരണം പിന്‍വലിക്കുകയായിരുന്നു.

സ്‌റ്റൈപ്പന്‍ഡ് പരിഷ്‌കരിക്കാമെന്ന ആരോഗ്യവകുപ്പുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഒത്തുതീര്‍പ്പായത്. ധനകാര്യ വകുപ്പുമായി ഇക്കാര്യം ആലോചിക്കണമെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേര്‍ത്തു.

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ശമ്പള കുടിശ്ശിക നല്‍കുന്നതിന് നിലവിലുള്ള ഒരു വ്യവഹാരവും നിയമ തടസ്സം സൃഷ്ടിക്കുന്നില്ലെന്ന് നിയമവകുപ്പില്‍ നിന്ന് നിയമോപദേശം ലഭിച്ചിട്ടും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൂട്ടാക്കാത്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരെ സമരത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും കെജിഎംസിറ്റിഎ ആരോപിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW