-->
കൊച്ചി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് മുന്നണികള്‍ പ്രവേശിച്ചിരിക്കുന്ന സാഹചര്യത്തില്‍ ട്വന്റിട്വന്റിയുടെ എന്‍ഡിഎ പ്രവേശനം വലിയ ചര്‍ച്ചയാണ് ഉയര്‍ത്തിവിട്ടിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നിലപാട് പരസ്യമായി പ്രഖ്യാപിച്ച് ട്വന്റിട്വന്റി നായകന്‍ സാബുജേക്കബ്. താന്‍ മത്സരിച്ചാല്‍ ജയിക്കുമെന്നും എംഎല്‍എ ആകുമെന്നും ഉറപ്പാണെങ്കിലും ഇത്തവണ മത്സരരംഗത്തേ് ഇറങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്‍ഡിഎ യെ ജയിപ്പിക്കാന്‍ നേതൃത്വം നല്‍കുമെന്നും വ്യക്തമാക്കി.
സാബുജേക്കബ് എന്ന ഒരു എംഎല്‍എ അല്ല നമുക്ക് വേണ്ടതെന്നും കേരളത്തില്‍ ഉടനീളമായി 140 എംഎല്‍എ മാരാണ് ഉണ്ടാകേണ്ടതെന്നും എന്നാല്‍ എല്ലാവരും മത്സരിക്കുമ്പോള്‍ അവര്‍ക്ക് നേതൃത്വം നല്‍കാനും മാര്‍ഗ്ഗനിര്‍ദേശം നല്‍കാനും ആളുണ്ടാകണമെന്നും അത് ലക്ഷ്യം വെച്ചാണ് ഞാന്‍ മത്സരിക്കേണ്ടതില്ലെന്ന് തീരുമാനം എടുത്തിരിക്കുന്നതെന്നും സാബുജേക്കബ് പറഞ്ഞു. പല തവണ മത്സരിച്ച പാര്‍ട്ടിയിലെ പരിചയസമ്പന്നരായ മുതിര്‍ന്ന നേതാക്കളാണ് മത്സരിക്കേണ്ടത്. ഇവര്‍ക്കൊപ്പം പുതിയ തലമുറയ്ക്കും കഴിവുള്ളവര്‍ക്കും അവസരം കൊടുക്കണം. ഒന്നോ രണ്ടോ പേര്‍ മാറി നിന്ന്് വിജയത്തിന് നിര്‍ദേശം കൊടുക്കാന്‍ കഴിഞ്ഞാല്‍ വിജയം തനിയെ തേടി വരുമെന്നും ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ പറഞ്ഞു.
പ്രചരണചൂടിലേക്ക് പതിയെ നീങ്ങുന്ന ബിജെപി 35 മണ്ഡലങ്ങളിലേക്കുള്ള സാധ്യതാ പട്ടിക തയ്യാറാക്കിയിരിക്കുകയാണ്. ഇതില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ നേമത്തും മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്തും വി. മുരളീധരന്‍ കഴക്കൂട്ടത്തും എം.ടി. രമേശ് തൃശൂരും ശ്രീലേഖ ഐപിഎസ് വട്ടിയൂര്‍കാവിലുമാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ശോഭാ സുരേന്ദ്ര ന്‍ പാലക്കാട്ടോ ആലപ്പുഴയിലോ മത്സരിക്കുമെന്നും സൂചനകളുണ്ട്.