Wednesday, March 18, 2026 Last Updated 23 Min 50 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 03.43 PM

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനൊപ്പമുളള ചിത്രം പങ്കുവെച്ച് നടന്‍ മനോജ് ബാജ്‌പേയ്

french, president
photo- www.instagram.com/bajpayee.manoj/

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനൊപ്പമുളള ചിത്രം പങ്കുവെച്ച് ബോളിവുഡ് നടന്‍ മനോജ് ബാജ്‌പേയ്. മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി എത്തിയതാണ് ഇമ്മാനുവല്‍ മക്രോണ്‍. അദ്ദേഹത്തോടൊപ്പം മുംബൈയില്‍ വെച്ച് എടുത്ത ചിത്രമാണ് മനോജ് ബാജ്‌പേയ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ഇന്ന് നടന്ന ഉച്ചഭക്ഷണവിരുന്നില്‍ വെച്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെയും മറ്റ് വിശിഷ്ടാതിഥികളെയും കാണാന്‍ സാധിച്ചത് ഒരു വലിയ ബഹുമതിയായി കരുതുന്നു. അദ്ദേഹവുമായുള്ള ആ കൂടിക്കാഴ്ചയിലെ ഊഷ്മളത മാത്രമല്ല എന്നെ ആകര്‍ഷിച്ചത്. മറിച്ച് സിനിമ, സംസ്‌കാരം, രാജ്യങ്ങള്‍ക്കിടയില്‍ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ കഥപറച്ചിലിന്റെ പങ്ക് എന്നിവയെക്കുറിച്ച് ഞങ്ങള്‍ നടത്തിയ ആശയവിനിമയത്തിലെ വ്യക്തതയും ആഴവും ശ്രദ്ധേയമായിരുന്നു- ചിത്രത്തിനൊപ്പം നടന്‍ കുറിച്ചു.

ദൂരദര്‍ശനിലെ സ്വാഭിമാന്‍ എന്ന പരമ്പരയിലൂടെയാണ് മനോജ് ബാജ്‌പേയ് തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്.രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ സത്യ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധ നേടുന്നത്. പിന്നീട് വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടി. ബോളിവുഡ് നടി നേഹ ആണ് നടന്റെ ജീവിത പങ്കാളി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW