Friday, March 13, 2026 Last Updated 6 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 02.54 PM

ഏഴ് വര്‍ഷം രോഗത്തോട് പോരാടി; നടി രശ്മി 37-ാം വയസില്‍ അന്തരിച്ചു

actress, rashmi leela

കന്നഡ ടെലിവിഷന്‍ താരം രശ്മി ലീല അന്തരിച്ചു. 37 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ അആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഭര്‍ത്താവ് സരിക്കു മഞ്ജു ആണ് മരണവിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

2019 മുതല്‍ ശ്വാസകോശത്തെ ബാധിക്കുന്ന ' പള്‍മണറി ഫൈബ്രോസിസ്' എന്ന രോഗത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു നടി. ചികില്‍സക്ക് പണം തികയാതെ വന്നതോടെ 2024ല്‍ ഭര്‍ത്താവ് മഞ്ജു പൊതുജനത്തോട് സഹായാഭ്യര്‍ഥനയുമായി എത്തിയിരുന്നു. വീണ്ടും നില വഷളായതിനെത്തുടര്‍ന്ന് ഈ മാസം ആദ്യം ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.

19 ലക്ഷം രൂപ ചിലവ് വന്ന ശസ്ത്രക്രിയക്കായി രശ്മിയുടെ സഹപ്രവര്‍ത്തകരും ആരാധകരും ധനസഹായവുമായി ഒന്നിച്ചിരുന്നു. എന്നാല്‍ ശസ്ത്രക്രിയയ്ക്കുശേഷമുളള സങ്കീര്‍ണ്ണതകള്‍ ഇവരുടെ നില വീണ്ടും വഷളാക്കി. തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്. ഇവര്‍ക്ക് ഒരു മകളുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW