Wednesday, March 11, 2026 Last Updated 8 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 18 Feb 2026 02.28 PM

കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കാതെ വരുന്നതിനും ചില കാരണങ്ങള്‍ ഉണ്ടാകും

cholesterol, health, tips

ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്‌ട്രോള്‍. കൊളസ്‌ട്രോള്‍ നിയന്ത്രണം അത്ര എളുപ്പമുള്ള കാര്യമല്ല. ഹൃദയാഘാതം ഉള്‍പ്പെടെ പല തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണ് രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ തോത്. ടോട്ടല്‍ കൊളസ്‌ട്രോള്‍ 200 mg /dl ന് മുകളില്‍ പോകുമ്പോഴാണ് പൊതുവേ ഒരാള്‍ക്ക് കൊളസ്‌ട്രോള്‍ ഉണ്ടെന്ന് കണക്കാക്കുന്നത്. കൊളസ്ട്രോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ലൈംഗിക ഉദ്ധാരണശേഷിക്കുറവ് ഉള്‍പ്പെടെയുള്ള പ്രശ്ങ്ങള്‍ക്ക് കൊളസ്ട്രോള്‍ കാരണമാകാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചീത്ത കൊളസ്ട്രോളിന്റെ തോത് കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്റെ തോത് വര്‍ധിപ്പിക്കാനും ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും സാധിയ്ക്കും. കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കാതെ വരുന്നതിനും ചില കാരണങ്ങള്‍ ഉണ്ടാകും....

* സമ്മര്‍ദം - മാനസിക സമ്മര്‍ദവും സമ്മര്‍ദ സാഹചര്യങ്ങളിലെ ജീവിതവും കൊളസ്‌ട്രോള്‍ തോത് വര്‍ധിപ്പിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കുക എന്നത് ഒന്നോ രണ്ടോ ദിവസം കൊണ്ട് നേടാന്‍ പറ്റുന്ന ഒരു ലക്ഷ്യമല്ല. അതിന് ഡോക്ടറുടെയോ ഡയറ്റീഷന്റെയോ കൃത്യമായ മാര്‍ഗനിര്‍ദേശം അനുസരിച്ചുള്ള ജീവിതശൈലിയും ഭക്ഷണക്രമവുമൊക്കെ അനിവാര്യമാണ്. ആവശ്യമെങ്കില്‍ മരുന്നുകളും ഇതിനായി കഴിക്കേണ്ടി വരും. ഇടയ്ക്കുള്ള പരിശോധനയും ഒഴിവാക്കാനാകില്ല.

* ഭക്ഷണക്രമത്തില്‍ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പ് - ആരോഗ്യകരമായ കൊഴുപ്പ് കൊളസ്‌ട്രോള്‍ നിയന്ത്രണത്തില്‍ അതിപ്രധാനമാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കൊഴുപ്പ് പൂര്‍ണമായും ഇല്ലാതാക്കണമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ സാച്ചുറേറ്റഡ് കൊഴുപ്പും ട്രാന്‍സ് ഫാറ്റുമാണ് ഇക്കാര്യത്തില്‍ വില്ലന്മാരാകാറുള്ളത്. നാം കഴിക്കുന്ന ചില ഭക്ഷണങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ഇത്തരം ഫാറ്റുകള്‍ കൊളസ്‌ട്രോള്‍ തോത് വര്‍ധിപ്പിക്കുന്നു.

* അമിതമദ്യപാനം - മദ്യപാനം കൊളസ്‌ട്രോള്‍ തോതിനെ നേരിട്ട് ബാധിക്കുന്നു. മദ്യപിക്കുന്നവരിലും കൊളസ്‌ട്രോള്‍ നിയന്ത്രണ മരുന്നുകള്‍ ഫലം ചെയ്യില്ല.

* ഭക്ഷണക്രമം സഹായകമല്ല - ഒരു പക്ഷേ നിങ്ങളുടെ ഭക്ഷണക്രമം ആരോഗ്യകരമാണെങ്കിലും അത് കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നതില്‍ പര്യാപ്തമായിരിക്കില്ല. ഉദാഹരണത്തിന് കീറ്റോ പോലെ ട്രെന്‍ഡിയായ ഡയറ്റുകള്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ തോത് ഉള്ളവര്‍ക്ക് അനുയോജ്യമാകണമെന്നില്ല. ഭക്ഷണക്രമം തീരുമാനിക്കാന്‍ ഡയറ്റീഷന്റെ സഹായം തേടാവുന്നതാണ്.

* ശരിയായ ഡോസ് മരുന്നല്ല - സ്റ്റാറ്റിന്‍ മരുന്നുകള്‍ ആവശ്യത്തിന് ഡോസ് കഴിക്കാത്തതും കൊളസ്‌ട്രോള്‍ കുറയാതിരിക്കാനുള്ള ഒരു കാരണമാകാം. കൊളസ്‌ട്രോള്‍ ഇടയ്ക്കിടെ പരിശോധിക്കുകയും ഡോക്ടറെ കണ്ട് നിര്‍ദേശങ്ങള്‍ തേടേണ്ടതുമാണ്. നിശ്ചിത കാലത്തിന് ശേഷം കൊളസ്‌ട്രോള്‍ തോതിന് അനുസരിച്ച് ഡോക്ടര്‍ മരുന്നിന്റെ അളവില്‍ മാറ്റങ്ങള്‍ വരുത്തുന്നതാണ്.

* കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള പദ്ധതി സമഗ്രമല്ല - പച്ചക്കറികള്‍ നിറയെ ഉള്‍പ്പെടുത്തിയും കൊഴുപ്പ് കുറച്ചുമൊക്കെ കൊളസ്‌ട്രോളിനെ പിടിച്ച് കെട്ടാമെന്ന് നാം വിചാരിക്കും. പക്ഷേ ഇതിന് സമഗ്രമായ പദ്ധതി ആവശ്യമാണ്. ഭക്ഷണക്രമത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നതിനൊപ്പെ ശരീരത്തെ സജീവമാക്കി വയ്ക്കാനും ശ്രദ്ധിക്കണം. മരുന്നുകളുടെ ഉപയോഗത്തിലും ജാഗ്രത പുലര്‍ത്തണം.

* മരുന്നുകള്‍ സ്വാധീനിക്കാം - സ്റ്റിറോയ്ഡ്, റെറ്റിനോയ്ഡ് മരുന്നുകള്‍ കൊളസ്‌ട്രോള്‍ തോത് ഉയര്‍ത്തുന്നവയാണ്. ഈ മരുന്നുകള്‍ കഴിക്കുന്നവര്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള സ്റ്റാറ്റിന്‍ കഴിച്ചാല്‍ ഗുണം ലഭിച്ചെന്ന് വരില്ല. ഇക്കാര്യം ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി ബദല്‍ പരിഹാരമാര്‍ഗങ്ങള്‍ തേടേണ്ടതാണ്.

* വ്യായാമം പര്യാപ്തമല്ല - ദിവസം 30 മിനിറ്റ് നടക്കുന്നുണ്ടല്ലോ, പിന്നെന്താ കൊളസ്‌ട്രോള്‍ കുറയാത്തത് എന്ന് ചിലര്‍ പരാതിപ്പെടാറുണ്ട്. എന്നാല്‍ പലര്‍ക്കും പല രീതിയിലുള്ള ആവശ്യകതയാകും വ്യായാമത്തെ സംബന്ധിച്ചുള്ളത്. ആവശ്യത്തിന് വ്യായാമം ശരീരത്തിന് ലഭിക്കേണ്ടത് കൊളസ്‌ട്രോള്‍ നിയന്ത്രണ പദ്ധതിയില്‍ ഒഴിച്ചു നിര്‍ത്താനാകാത്തതാണ്.

Ads by Google
Wednesday 18 Feb 2026 02.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW