-->
ശുചിമുറിയില്‍ ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പരാതിയുമായി നടി. ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമമെന്ന് കന്നഡ സീരിയല്‍ നടിയാണ് പരാതിപ്പെട്ടത്. ബംഗ്ലൂരൂ സൈബര്‍ പോലീസ് സ്റ്റേഷനിലാണ് നടി പരാതിപ്പെട്ടത്.
ബംഗ്ലൂരുലിലെ ഒരു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടി. അജ്ഞാതനായ ഒരാള്‍ തന്റെ സമ്മതമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്.
ഫെബ്രുവരി ആറിനും ഫെബ്രുവരി 13നും ഇടയിലുളള ദിവസമാണ് സംഭവം നടന്നത് എന്ന് പരാതിയില്‍ പറയുന്നു. ഫെബ്രുവരി ഏഴിന് സ്റ്റേഡിയത്തിലെ സ്ത്രീകളുടെ ശുചിമുറി ഉപയോഗിച്ചിരുന്നു. അന്നായിരികളകണം ഒളിക്യാമറ വെച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് നടി പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് അയാള്‍ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പോലീസ് പറയുന്നു. നടിയുടെ അക്കൗണ്ടാണെന്ന് കരുതി നടിയുടെ സുഹൃത്തിന്റെ അക്കൗണ്ടിലേക്കാണ് ഇയാള്‍ വീഡിയോ അയച്ചത്. പിന്നാലെ കൂടുതല്‍ വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നുവെന്ന് നടി പരാതിപ്പെട്ടതായി പോലീസ് പറയുന്നു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.