-->
കഴിഞ്ഞ ദിവസം നടന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ മോഡല്‍ പരീക്ഷയില്‍ മോഹന്‍ലാല്‍ ചോദ്യ പേപ്പറില്‍ എത്തിയത് ആരാധകരെയും കുട്ടികളെയും ആവേശത്തിലാഴ്ത്തിയിരുന്നു. ഇംഗ്ലീഷ് പരീക്ഷയിലെ പ്രൊഫൈല്‍ തയാറാക്കാനുളള ചോദ്യത്തിലാണ് നടന്‍ മോഹന്‍ലാലിന്റെ ജീവിതരേഖ ഉള്‍പ്പെടുത്തിയത്.
പത്തനംതിട്ടയിലെ ഇലന്തൂരിലെ ജനനം മുതല്‍ ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍കെ അവാര്‍ഡ് വരെയുളള നേട്ടങ്ങള്‍ കോര്‍ത്തിണക്കിയ സൂചനകളായിരുന്നു പരീക്ഷയ്ക്ക് നല്‍കിയിരുന്നത്. അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍, പത്മഭൂഷണ്‍, പത്മശ്രീ തുടങ്ങിയ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പ്രൊഫൈല്‍ തയാറാക്കാനായിരുന്നു ചോദ്യം.
എന്നാല്‍ ചോദ്യപേപ്പറിലെ ചില തെറ്റുകള്‍ ആരാധകര്‍ തിരുത്തുന്നുണ്ട്. 1978 ല്‍ തിരനോട്ടം സിനിമയിലൂടെയാണ് മോഹന്‍ലാല്‍ അഭിനയരംഗത്തെത്തുന്നതെന്നും മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്തത് 1980 ലാണെന്നും ഇവര്‍ തിരുത്തുന്നു. വൃഷഭ തിയേറ്ററില്‍ റിലീസ് ചെയ്തു കഴിഞ്ഞ സിനിമ ആണെന്നും ഇവര്‍ തിരുത്തി.
സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഈ ചോദ്യപേപ്പര്‍. അതേസമയം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന L366 എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് താരമിപ്പോള്‍. L366 എന്ന് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്.