Saturday, March 14, 2026 Last Updated 22 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 11.39 PM

ദേശീയപാതയില്‍ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ യുവാവിന്‌ ദാരുണാന്ത്യം

അടിമാലി: ദേശീയപാതയില്‍ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ യുവാവിനു ദാരുണാന്ത്യം. മലപ്പുറം പോത്തുകല്ല്‌ കുനിപ്പാല സ്വദേശി ഷിജോ തോമസ്‌ (38) ആണു മരണമടഞ്ഞത്‌. അടിമാലി-കുമളി 185 ദേശീയപാതയില്‍ ഇരുന്നൂറേക്കര്‍ വള്ളപ്പടിയിലായിരുന്നു അപകടം. ഷിജോ സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിരേ വന്ന ലോറി ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ അടിമാലി താലൂക്ക്‌ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയില്‍. അടിമാലിയില്‍ പലഹാരങ്ങള്‍ ഉണ്ടാക്കി വില്‍പന നടത്തിവരികയായിരുന്നു ഷിജോ.

Ads by Google
Tuesday 17 Feb 2026 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW