Saturday, March 14, 2026 Last Updated 11 Min 3 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 11.39 PM

കേരളം മത നിരപേക്ഷതയുടെ മാതൃക: ഡോ. ഫറൂഖ്‌ അബ്‌ദുള്ള

തിരുവനന്തപുരം: എല്ലാ മതങ്ങളെയും മനുഷ്യരെയും ഒരുപോലെ ആദരിക്കുന്ന കേരളത്തിന്റെ നിലപാട്‌ ഇന്ത്യക്ക്‌ മുഴുവന്‍ മാതൃകയാണെന്ന്‌ ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഡോ. ഫറൂഖ്‌ അബ്‌ദുള്ള. സംസ്‌ഥാന ആസൂത്രണ ബോര്‍ഡ്‌ സംഘടിപ്പിച്ച വിഷന്‍ 2031 രാജ്യാന്തര കോണ്‍ഫറന്‍സിന്റെ 'മതേതരത്വം, ജനാധിപത്യം, കണ്‍സള്‍ട്ടേറ്റീവ്‌ ഗവണ്‍മെന്റ്‌' എന്ന സമാപന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിഞ്ഞത്‌ വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തില്‍ കേരളവും തമിഴ്‌നാടും ഉയര്‍ത്തുന്ന പ്രതിരോധം ഏറെ പ്രസക്‌തമാണെന്ന്‌ സെഷനില്‍ ഓണ്‍ലൈന്‍ ആയി പങ്കെടുത്ത കനിമൊഴി എം.പി അഭിപ്രായപ്പെട്ടു.
രാജ്യത്ത്‌ മതേതരത്വത്തിന്‌ പകരം ഹിന്ദുത്വ ഭൂരിപക്ഷവാദം നടപ്പിലാക്കാനാണ്‌ ശ്രമം നടക്കുന്നതെന്ന്‌ സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പറഞ്ഞു.

Ads by Google
Tuesday 17 Feb 2026 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW