Saturday, March 14, 2026 Last Updated 42 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 08.21 PM

ശബ്ദമലിനീകരണം; കർശന നടപടിക്ക് ഗതാഗത വകുപ്പ്

uploads/news/2026/02/825911/12.gif
photo; representative image

തിരുവനന്തപുരം: ശബ്ദമലിനീകരണത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ ഗതാഗത വകുപ്പ്. നിരോധിത ഹോണുകൾ വിൽക്കുന്ന കടകളുടെ ലൈസൻസ് റദ്ദാക്കാനാണ് തീരുമാനം. ഇതിൻ്റെ ഭാഗമായി എയർ ഹോൺ വിൽക്കുന്ന കടകൾ കണ്ടെത്താൻ പരിശോധന നടത്തും. ഇത്തരം ഹോണുകൾ വിൽക്കുന്ന കടകളുടെ ജിഎസ്ടി, തദ്ദേശ രജിസ്‌ട്രേഷനുകൾ റദ്ദാക്കും. കൂടാതെ അനധികൃത ഹോണുകൾ ഘടിപ്പിക്കുന്ന വർക്ക്‌ഷോപ്പുകൾക്ക് എതിരെയും നടപടി സ്വീകരിക്കും.

എയർഹോൺ ഘടിപ്പിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. വാഹനങ്ങളിൽ നിന്നും ഇത്തരം ഹോണുകൾ നീക്കം ചെയ്തതിന് ശേഷമേ വിട്ടുനൽകൂ. ശബ്ദപരിധി അളക്കാൻ ഡെസിബെൽ മീറ്റർ ഉപയോഗിക്കും. നിയമലംഘനം ആവർത്തിച്ചാൽ വാഹനം നിരത്തിലിറക്കാനാകില്ല, ഒപ്പം പെർമിറ്റും ഫിറ്റ്‌നസും റദ്ദാക്കും. പരിശോധനയ്ക്കായി എംവിഡി - ജിഎസ്ടി - തദ്ദേശ വകുപ്പുകള്‍ കൈകോര്‍ക്കും.

Ads by Google
Tuesday 17 Feb 2026 08.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW