Sunday, March 15, 2026 Last Updated 46 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 05.37 PM

സിപിഐഎം കൗൺസിലർ വി.കെ.നിഷാദിന് വീണ്ടും പരോൾ; പിതാവിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ച് അടിയന്തര പരോൾ

uploads/news/2026/02/825899/5.gif
photo - facebook

കണ്ണൂര്‍ : സിപിഐഎം കൗൺസിലർ വി.കെ.നിഷാദിന് വീണ്ടും പരോൾ. ഹൈക്കോടതിയാണ് പരോൾ അനുവദിച്ചത്. ഏഴു ദിവസത്തേക്ക് ആണ് പരോൾ അനുവദിച്ചത്. പിതാവിന്റെ ആരോഗ്യാവസ്ഥ പരിഗണിച്ചാണ് അടിയന്തര പരോൾ. പോലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിച്ചു വരികയാണ് നിഷാദ്.

പരോൾ അപേക്ഷ കണ്ണൂർ ജയിൽ സുപ്രന്റ് തള്ളിയിരുന്നു. എന്നാൽ അച്ഛന്റെ ചികിത്സ ചൂണ്ടിക്കട്ടിയാണ് പരോൾ നൽകിയത്. കേസിൽ ശിക്ഷിക്കപ്പെട്ട കൂട്ടുപ്രതി ടി സി നന്ദകുമാറിനും പരോൾ അനുവദിച്ചു. അതേസമയം വി കെ നിഷാദ് പരോൾ ചട്ടം ലംഘിച്ച് സിപിഐഎം പ്രതിഷേധ പ്രകടനത്തിൽ നേരത്തെ പങ്കെടുത്തിരുന്നു.

പരോൾ കാലത്ത് യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും പങ്കെടുക്കരുതെന്നാണ് നിയമം. എന്നാൽ നിഷാദ് ഇത് ലംഘിച്ചുകൊണ്ട് പയ്യന്നൂരിൽ വി കുഞ്ഞിക്കൃഷ്ണനെതിരെ നടന്ന സിപിഐഎം പ്രതിഷേധത്തിൽ സജീവമായി പങ്കെടുത്തു.

പയ്യന്നൂരിൽ പൊലീസിനെ ബോംബറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസിലാണ് നിഷാദ് ശിക്ഷിക്കപ്പെട്ടത്. ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസില്‍ ആയിരുന്നു നിഷാദ് പിടിയിലായത്. ജയിലിൽ കിടന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച നിഷാദ്, പയ്യന്നൂർ നഗരസഭ കൗണ്‍സിലറായി വിജയിക്കുകയും ചെയ്തു. നവംബറിലാണ് ഇയാളെ കോടതി 20 വർഷത്തെ തടവിന് വിധിച്ചത്. ഡിസംബർ 26 ന് ആണ് ആദ്യം പരോളിൽ ജാമ്യത്തിലിറങ്ങിയത്.

Ads by Google
Tuesday 17 Feb 2026 05.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW