-->
പിഎസ്എൽവി-സി 62 ദൗത്യത്തിന്‍റെ പരാജയം പഠിക്കാൻ പുതിയ സമിതി. പ്രധാനമന്ത്രിയുടെ മുൻ ശാസ്ത്ര ഉപദേഷ്ടാവ് പ്രൊഫസർ കെ. വിജയരാഘവൻ അധ്യക്ഷനും മുൻ ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ് ഉപാധ്യക്ഷനുമായാണ് പുതിയ സമിതി. പരാജയം പഠിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരമാണ് പുതിയ സമിതി രൂപീകരിച്ചത്.
ഐഎസ്ആർഒയിൽ ഒരു ദൗത്യം പരാജയപ്പെട്ടാൽ ഇന്‍റേണൽ ആയുള്ള അന്വേഷണവും പഠനവുമാണ് നടക്കാറ്. ഇസ്രൊയ്ക്ക് പുറത്ത് നിന്നൊരാളുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു സമിതി ചരിത്രത്തിൽ ആദ്യമാണ്. ഈ സമിതിയുടെ ആദ്യ യോഗം നടന്നതായാണ് വിവരം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വിഎസ്എസിയിലടക്കം എത്തി പരിശോധിച്ച് മടങ്ങിയതിന് ശേഷമാണ് നടപടിയെന്നത് ശ്രദ്ധേയമാണ്.