Friday, March 13, 2026 Last Updated 4 Min 45 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 04.45 PM

' വലിയ അനുഗ്രഹമായി കരുതുന്നു, ഹൃദയം നിറഞ്ഞ നന്ദി' ; തമിഴ്‌നാട് സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് നയന്‍താര

state, award
photo-www.instagram.com/nayanthara/

മികച്ച നടിക്കുളള തമിഴ്‌നാട് സര്‍ക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് നടി നയന്‍താര. 2017-ല്‍ റിലീസ് ചെയ്ത ' അറം' സിനിമയില്‍ ജില്ലാ കളക്ടര്‍ മതിവദനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് നയര്‍താരയ്ക്ക് പുരസ്‌കാരം ലഭിച്ചത്.

പുറമെ, താരത്തിന്റെ നിര്‍മ്മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സ് നിര്‍മിച്ച് നയന്‍താര തന്നെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നെട്രിക്കണ്‍ എന്ന ചിത്രത്തിന് സ്ത്രീ ശാക്തീകരണത്തിനുളള പ്രത്യേക പുരസ്‌കാരവും, റൗഡി പിക്‌ചേഴ്‌സ് നിര്‍മ്മിച്ച കൂഴങ്കല്‍ മികച്ച ചിത്രത്തിനുളള അവാര്‍ഡും നേടി.

' അറം എന്ന ചിത്രത്തിലെ പ്രകടനത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡ് നല്‍കി എന്നെ ആദരിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി. കൂടാതെ, ഞങ്ങളുടെ നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സ് നിര്‍മ്മിച്ച നെട്രിക്കണ്‍, കൂഴങ്കല്‍ എന്നീ ചിത്രങ്ങള്‍ക്ക് ലഭിച്ച സംസ്ഥാന പുരസ്‌കാരങ്ങളിലും ഞാന്‍ അങ്ങേയറ്റം കൃതജ്ഞയുളളവളാണ്. ഒരേസമയം മൂന്ന് സംസ്ഥാന പുരസ്‌കാരങ്ങള്‍ ഞങ്ങളുടെ പ്രൊഡക്ഷന്‍ ഹൗസിനെ തേടിയെത്തിയിരിക്കുന്നു. ഇത് വലിയൊരു അനുഗ്രഹമായി കരുതുന്നു.' - നയന്‍താര കുറിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW