Sunday, March 15, 2026 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 11.01 AM

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ താഴോട്ട്; ഒറ്റയടിക്ക് കുറഞ്ഞത് 1,120 രൂപ

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു പവന് ഇന്നത്തെ വില 114,200 രൂപയാണ്. പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,120 രൂപ. ഗ്രാമിന് 140 രൂപയാണ് കുറഞ്ഞത്. 14,340 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയും ഇന്നുമായി ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത് 2,070 രൂപ.

ശനിയാഴ്ചയാണ് അവസാനമായി സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായത്. അന്ന് ഒറ്റയടിക്ക് 1,920 രൂപ വര്‍ധിച്ചിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ലക്ഷം കടന്നത്.

ഇപ്പോള്‍ കൂടിയും കുറഞ്ഞും നില്‍ക്കുകയാണ് സ്വര്‍ണവില. ആഗോള വിപണിയിലെ സാഹചര്യങ്ങളാണ് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Ads by Google
Tuesday 17 Feb 2026 11.01 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW