Friday, March 13, 2026 Last Updated 35 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 09.25 AM

'ഇതൊരു പ്രൈം പ്രണയം! മെഹന്തിയില്‍ ആമസോണ്‍ ലോഗോ പതിപ്പിച്ച് വധു, ഇവളെ തന്നതിന് നന്ദിയെന്ന് വരന്‍: വൈറലായി ഒരു വിവാഹം

amazon, india, couple, wedding, company, logo

ഓഫീസിലെ ജോലിത്തിരക്കുകള്‍ക്കിടയില്‍ മൊട്ടിട്ട പ്രണയം വിവാഹപ്പന്തലിലെത്തിയ വിശേഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആമസോണ്‍ ഇന്ത്യയിലെ ജീവനക്കാരായ പ്രിയാന്‍ഷിയും രജത് വര്‍മ്മയുമാണ് തങ്ങളുടെ വിവാഹ വേദിയില്‍ വേറിട്ടൊരു സ്‌നേഹപ്രകടനം നടത്തിയത്. തങ്ങളെ ഒന്നിപ്പിച്ച തൊഴിലിടത്തോടുള്ള നന്ദി സൂചിപ്പിക്കാന്‍ വധുവായ പ്രിയാന്‍ഷി തന്റെ വിവാഹ മെഹന്തിയില്‍ ആമസോണിന്റെ വിഖ്യാതമായ 'സ്‌മൈല്‍ ലോഗോ' കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. ഇരുവരുടെയും വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്.

പരമ്പരാഗതമായ മെഹന്തി ഡിസൈനുകള്‍ക്കിടയില്‍ തിളങ്ങിനിന്ന ഈ ആമസോണ്‍ ലോഗോ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. 'ഇന്‍സൈഡ് ആമസോണ്‍' എന്ന ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ഇവരുടെ വിവാഹ വീഡിയോ പുറംലോകം അറിഞ്ഞത്. വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് പങ്കുവെച്ച ഈ വീഡിയോയ്ക്ക് താഴെ, 'എന്റെ പ്രിയാന്‍ഷിയെ എനിക്ക് സമ്മാനിച്ച ആമസോണിനോട് എന്നും കടപ്പാടുണ്ടാകും' എന്ന് രജത് കുറിച്ച കമന്റും വായനക്കാരുടെ മനസ്സ് കീഴടക്കി.

കമ്പനി സ്ഥാപകന്‍ ജെഫ് ബെസോസ് വരെ പിന്തുടരുന്ന ആമസോണിന്റെ ഔദ്യോഗിക പേജില്‍ ഈ ദമ്പതികളുടെ കഥ എത്തിയതോടെ ലോകമെമ്പാടുമുള്ള ആളുകള്‍ ഇവര്‍ക്ക് ആശംസകളുമായി എത്തി. പലരും വ്യത്യസ്തമായ ഈ വിവാഹ പരീക്ഷണത്തെ പ്രശംസിച്ചു. ജോലിസ്ഥലം കേവലം വരുമാനത്തിനുള്ള മാര്‍ഗ്ഗം മാത്രമല്ല, മനോഹരമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കാനുള്ള ഇടം കൂടിയാണെന്ന് ഈ ദമ്പതികള്‍ തെളിയിച്ചിരിക്കുകയാണ്.

Ads by Google
Tuesday 17 Feb 2026 09.25 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW