Friday, March 13, 2026 Last Updated 14 Min 55 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 09.14 AM

സുരേഷിന് ചെക്ക് വെച്ച് സിപിഐഎം ; മലമ്പുഴയില്‍ വിഎസിന്റെ മകന്‍ അരുണ്‍കുമാര്‍ വരുമോ?

uploads/news/2026/02/825794/arunkumar.jpg

പാലക്കാട് : മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്രനായി മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പി.എ എ സുരേഷ് മത്സരിക്കുമെന്ന് ഉറപ്പായതോടെ സുരേഷിന് ചെക്ക് വെക്കാന്‍ വിഎസിന്റെ മകന്‍ അരുണ്‍കുമാറിനെ ഇറക്കാന്‍ സിപിഐഎം ആലോചിക്കുന്നു. വി.എസ് അച്യുതാനന്ദന് വലിയ സ്വാധീനം ഇള്ള മണ്ഡലമാണ് മലമ്പുഴ. ഇവിടെയാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരായ സുരേഷും അരുണ്‍കുമാറും നേര്‍ക്കുനേര്‍ വരിക.

സുരേഷിനെ ഇവിടെ മത്സരിക്കാന്‍ ഇറങ്ങുന്നതിലൂടെ പാര്‍ട്ടിയുമായി നീരസത്തിലുള്ള ഇടത് അസംതൃപ്തരുടെ വോട്ട് നേടാമെന്നാണ് കെപിസിസി കരുതുന്നത്. എ സുരേഷിനെ പ്രതിപക്ഷനേതാവ് നടത്തുന്ന പുതുയുഗ യാത്രയുടെ വേദിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ തന്നെ പരിപാടിയിലേക്ക് വി.ഡി. സതീശനാണ് ക്ഷണിച്ചതെന്നും അതേസമയം കോണ്‍ഗ്രസില്‍ ചേരാനില്ലെന്നും താരം പറഞ്ഞു.

പാര്‍ട്ടിക്കെതിരേ ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ സുരേഷ് താന്‍ പാര്‍ട്ടിരഹസ്യങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്നും പറഞ്ഞു. ഇടതുപക്ഷത്തിന് മൂല്യച്യുതിയുണ്ടായെന്നും ഇത് തന്റെ അഭിപ്രായം അല്ലെന്നും തദ്ദേശീയ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവിന്റെ കണ്ടെത്തലാണ് ഇതെന്നും സുരേഷ് കുറ്റപ്പെടുത്തി. വി.എസിന്റെ മകനാണ് മത്സരിക്കാന്‍ വരുന്നതെങ്കില്‍ ഒന്നുകൂടി ആലോചിക്കുമെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW