Saturday, March 14, 2026 Last Updated 41 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 17 Feb 2026 08.21 AM

ആഗോള അയ്യപ്പസംഗമത്തില്‍ വന്‍ തിരിച്ചടി ; ഊരാളുങ്കലിന്റെ ബില്‍തുകയെ എതിര്‍ത്ത് ദേവസ്വംബോര്‍ഡ്

uploads/news/2026/02/825789/ayyappa-samngamam.jpg

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവില്‍ കരാറുകാരായ ഊരാളുങ്കലിന് വലിയ തിരിച്ചടി. ഇവര്‍ ആവശ്യപ്പെട്ട ബില്‍ തുകയെ എതിര്‍ത്ത് തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ്. ഇന്ന് 10.30നാണ് ദേവസ്വം ബോര്‍ഡ് നിര്‍ണായക യോഗം ചേരുക.

7.11 കോടി രൂപയാണ് ഊരാളുങ്കല്‍ ആവശ്യപ്പെട്ടത്. നാലരക്കോടി രൂപ മാത്രമേ അംഗീകരിക്കൂ എന്നാണ് ദേവസ്വത്തിന്റെ നിലപാട്. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണര്‍ എസ്റ്റിമേറ്റ് വെട്ടി നാലരക്കോടിയാക്കി ചുരുക്കിയിരുന്നു. ദേവസ്വം കമ്മീഷണര്‍ അംഗീകരിച്ച തുക തന്നെ കൊടുത്താല്‍ മതിയെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി നല്‍കിയ ബില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗീകരിച്ചേക്കില്ല. ഇന്ന് നടക്കുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രതിനിധികളെ ഇക്കാര്യം ദേവസ്വം അറിയിക്കും. കണക്കുകള്‍ ഓഡിറ്റ് ചെയ്ത സംഘത്തിന്റെ പ്രതിനിധികളേയും ഊരാളുങ്കലില്‍ നിന്നുള്ള പ്രതിനിധികളേയും രാവിലെ നടക്കുന്ന യോഗത്തിലേക്ക് ദേവസ്വം ബോര്‍ഡ് ക്ഷണിച്ചിട്ടുണ്ട്. കണക്കുകള്‍ കള്ളളാണ് ഊരാളുങ്കല്‍ നല്‍കിയതെന്നാണ് ദേവസ്വത്തിന്റെ അഭിപ്രായം.

ആഗോള അയ്യപ്പ സംഗമത്തിന്റെ പബ്ലിസിറ്റിക്കും ഇവന്റ് മാനേജ്മെന്റിനും മാത്രം മൂന്ന് കോടിയിലേറെ രൂപയാണ് ഊരാളുങ്കലിന്റെ ബില്ലിലുള്ളത്. അയ്യപ്പ സംഗമത്തിന്റെ വരവ്-ചെലവ് കണക്കുകളില്‍ വലിയ ക്രമക്കേടുണ്ടെന്ന് കോടതി നിരീക്ഷിച്ചതിന്റേയും കരാര്‍ നല്‍കുമ്പോള്‍ ടെന്‍ഡര്‍ നടപടികള്‍ പാലിച്ചില്ലെന്ന വിമര്‍ശനത്തിന്റേയും പശ്ചാത്തലത്തില്‍ കൂടിയാണ് ഊരാളുങ്കല്‍ നല്‍കിയ ബില്‍ ദേവസ്വം വെട്ടുന്നത്.

Ads by Google
Tuesday 17 Feb 2026 08.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW