Sunday, March 15, 2026 Last Updated 52 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 04.55 PM

അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനെത്തി; കുളത്തിൽവീണ് 3വയസ്സുകാരിക്ക് ദാരുണാന്ത്യം

uploads/news/2026/02/825705/baby img.jpg

ബെംഗളൂരു: അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനായി എത്തിയ കുട്ടി കുളത്തിൽ വീണു മരിച്ചു. ലക്ഷ്‌വീർ (3) എന്ന കുട്ടിയാണ് മുങ്ങിമരിച്ചത്. അമ്മ സ്വാതി 7 മാസം ഗർഭിണിയാണ്. ഫോട്ടോ ഷൂട്ട് നടത്താനായി ബുക്ക് ചെയ്തശേഷമാണ് മാഗഡി റോഡിലുള്ള സ്റ്റുഡിയോയിൽ ഇവർ എത്തിയത്. ഷൂട്ടിങ് നടക്കുമ്പോൾ കുട്ടി കളിക്കുകയായിരുന്നു. പിന്നീട് കുട്ടിയെ കാണാതായി. തിരച്ചിൽ നടക്കുന്നതിനിടെ കൃത്രിമ കുളത്തിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.

കുട്ടിയുടെ പിതാവായ ചരൺരാജ് സോഫ്റ്റുവെയർ എൻജിനീയറാണ്. ജോലിയുടെ ഭാഗമായി ഇദ്ദേഹം യുഎസിലാണ്. സ്വാതി മറ്റൊരു വനിതാ സുഹൃത്തിനൊപ്പമാണ് സ്റ്റുഡിയോയിലെത്തിയത്. കുട്ടി കാൽവഴുതി കുളത്തിലേക്ക് വീണെന്നാണ് പ്രാഥമിക നിഗമനം. 3 കൃത്രിമ കുളങ്ങളാണ് സ്റ്റുഡിയോയിലുള്ളത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.

Ads by Google
Monday 16 Feb 2026 04.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW