Sunday, March 15, 2026 Last Updated 42 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 05.03 PM

എയിംസ് വരും, വരാതെ എവിടെ പോകാൻ, അതും പറഞ്ഞ് വോട്ട് ചോദിക്കാൻ ഞാൻ വരില്ല: സുരേഷ് ഗോപി

uploads/news/2026/02/825704/suresh-gopi.gif
photo - facebook

തൃശ്ശൂർ: സംസ്ഥാനത്ത് എയിംസ് വരുമെന്ന് ആവർത്തിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എയിംസ് വരും വരാതെ എവിടെ പോകാൻ എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്. എയിംസ് വരുമ്പോൾ അതിന്റെ മഹത്വം തനിക്ക് മാത്രമാണ്. എയിംസ് പറഞ്ഞ് വോട്ട് ചോദിക്കാൻ താൻ വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.

കേരളത്തിൽ ആലപ്പുഴയിലോ തൃശ്ശൂരോ എയിംസ് വരുമെന്ന് സുരേഷ് ഗോപി ആവർത്തിച്ച് പറഞ്ഞിരുന്നെങ്കിലും കേന്ദ്ര ബജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നില്ല. എയിംസ് 2026ൽ വരുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും ഇനിയും സമയമുണ്ടെന്നുമായിരുന്നു ഇതേകുറിച്ച് അദ്ദേഹം പിന്നീട് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും എയിംസ് വരുമെന്ന് സുരേഷ് ഗോപി ആവർത്തിക്കുന്നത്.

തൃശ്ശൂരിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്ന മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാനായി ചേർന്ന യോഗത്തിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. എയിംസിലും മെട്രോയിലുമൊക്കെ പിന്നെ ചർച്ചയാക്കാം. ആമയും ആമമുട്ടയും തേങ്ങയും ഇവിടെ ചർച്ച ചെയ്യുന്നില്ല. ഒരാഴ്ച്ചക്കുള്ളിൽ ഇതിലെല്ലാം പ്രതികരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

Ads by Google
Monday 16 Feb 2026 05.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW