Saturday, March 14, 2026 Last Updated 21 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 01.15 PM

സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളെ പ്രതിരോധിക്കാന്‍ തന്ത്രം; വ്യാജ ഐഡിയിലൂടെ ക്യാപ്‌സൂള്‍ കുറിപ്പുകള്‍ പ്രചരിപ്പിക്കും

uploads/news/2026/02/825687/cyber-team.gif

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയും ആഗോള അയ്യപ്പസംഗമവും അടക്കം ഒട്ടേറെ വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായയ്ക്ക് തന്നെ കളങ്കം വരുത്തുമ്പോള്‍ വിമര്‍ശനങ്ങളെ നേരിടാന്‍ സൈബര്‍ടീമിനെ ശക്തമാക്കി സര്‍ക്കാര്‍ നീക്കം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുരുതരമായ വിമര്‍ശങ്ങളെ നേരിടാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ ക്യാപ്‌സൂള്‍ കുറിപ്പുകള്‍ ഉപയോഗിക്കാനാണ് നീക്കം.

'ഫാക്ട് ചെക്ക്' എന്നപേരില്‍ തയ്യാറാക്കിയിട്ടുള്ള വ്യാജ ഐഡികള്‍ വഴിയുള്ള സൈബര്‍ പ്രതിരോധത്തിനാണ് നീക്കം. സര്‍ക്കാരിന് എതിരേയുള്ള വാര്‍ത്തകളെ പ്രതിരോധിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിനുകീഴില്‍ ഓരോ ജില്ലയിലും കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന പ്രിസം ടീമിനാണ് വ്യാജ ഐ.ഡി. നിര്‍മിക്കാനുള്ള ചുമതല.

ഈ ടീം സര്‍ക്കാര്‍ നല്‍കുന്ന രാഷ്ട്രീയ ക്യാപ്‌സൂള്‍ കുറിപ്പുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യും. ഐ.പി.ആര്‍.ഡി.യുടെ ഫെയ്സ് ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകള്‍ ഇതിനായി ഉപയോഗിക്കില്ല. പകരം ഐ.പി.ആര്‍.ഡി.യുടെ പേരോ,സാമൂഹികമാധ്യമ അക്കൗണ്ടുകളോ ഉപയോഗിക്കാതെ കരാര്‍ജീവനക്കാര്‍ വ്യക്തിഗതമായിവേണം വ്യാജ ഐ.ഡി.യുണ്ടാക്കാന്‍.

മുമ്പ് ആഗോള അയ്യപ്പസംഗമത്തിന്റെ കണക്കിലെ കള്ളത്തരം ഓഡിറ്റ് റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത് വലിയ രാഷ്ട്രീയചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇതില്‍ സര്‍ക്കാരിന്റേതായി ഒരു വിശദീകരണക്കുറിപ്പും ഐ.പി.ആര്‍.ഡി. വഴി നല്‍കിയിട്ടില്ല. എന്നാല്‍, വ്യാജ ഐ.ഡി.കളിലൂടെ ഒട്ടേറെ കാപ്സ്യൂളുകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. അതേസമയം സര്‍ക്കാരിന്റെ ഈ നീക്കത്തില്‍ ജീവനക്കാരില്‍ ഒരു വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മുമ്പാട്ട് തന്നെ പോകാനാണ് തീരുമാനം.

Ads by Google
Monday 16 Feb 2026 01.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW