Saturday, March 14, 2026 Last Updated 0 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 16 Feb 2026 12.58 PM

പണം നിങ്ങള്‍ കൊടുക്കൂ...അയാള്‍ തിരികെ തരും ; സിപിഐഎം ജാഥയിലെ ബാലുശ്ശേരിയിലെ ഡ്രാമ

uploads/news/2026/02/825686/balissery.gif

കോഴിക്കോട്: ഇടതുവലത് പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജാഥകളുമായി കളംനിറയുമ്പോള്‍ ജാഥയ്ക്കിടയിലെ പല കാര്യങ്ങളും നാട്ടുകാര്‍ ട്രോളിന് വിഷയമാക്കി മാറ്റുന്നുമുണ്ട്. ഇതില്‍ കൂടുതലും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ജാഥയുമായി ബന്ധപ്പെട്ടുള്ളതാണ് താനും. എന്തായാലും ഇത്തവവണ സിനിമയെ വെല്ലുന്ന തിരക്കഥയാണ് ട്രോളായി മാറിയിരിക്കുന്നത്.

ബാലുശ്ശേരിയില്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ കിടന്നുകറങ്ങുകയാണ്. പെന്‍ഷന്‍ പണം പാര്‍ട്ടിക്ക് കൈമാറിയതും ആ പണം ജാഥാ ക്യാപ്റ്റന്‍ നല്‍കിയയാള്‍ക്ക് തിരിച്ചു നല്‍കുന്നതുമാണ് രംഗം. പക്ഷേ പണം കൊടുക്കാന്‍ പാര്‍ട്ടിക്കാര്‍ തന്നെ ഏര്‍പ്പാടാക്കിയയാള്‍ നിഷ്‌ക്കളങ്കനായ ഒരു പാവപ്പെട്ടവനായതിനാല്‍ എല്ലാം നാട്ടുകാരറിയുകയും ചെയ്തു.

സംഭവം ഇങ്ങിനെയായിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥ കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തില്‍ എത്തിയപ്പോള്‍ സ്വീകരണം കഴിഞ്ഞ് സ്‌റ്റേജിലേക്ക് മൊയ്തീന്‍ എന്നൊരാള്‍ കയറിവന്നു. പോക്കറ്റില്‍ നിന്നും 2000 രൂപയെടുത്ത് എം.വി. ഗോവിന്ദന്റെ കയ്യില്‍ വെച്ചുകൊടുക്കുകയും ചെയ്തു. സര്‍ക്കാരില്‍ നിന്നും കിട്ടിയ പെന്‍ഷനാണെന്നും നിങ്ങള്‍ ഇനിയും വന്നാലേ ഞങ്ങള്‍ക്ക് പെന്‍ഷന്‍ ഇനിയും കിട്ടൂ എന്ന് പറഞ്ഞ് സര്‍ക്കാരിനെ പുകഴ്ത്തുകയും ചെയ്തു.

പാര്‍ട്ടിസെക്രട്ടറി പണം വാങ്ങി എണ്ണിയശേഷം പാര്‍ട്ടി സംഭാവന സ്വീകരിച്ചതായി കരുതാമെന്നും ഇത് നിങ്ങള്‍ തന്നെ വെച്ചോളു എന്നും പറഞ്ഞ് തിരികെ നല്‍കുകയും ചെയ്തു. സ്‌റ്റേജില്‍ നിന്നും ഇറങ്ങിവന്ന ശേഷം മൊയ്തീന്‍ സംഭവത്തിന്റെ ഗുട്ടന്‍സ് പൊട്ടിച്ചതോടെ നാടകം പൊളിയുകയും ചെയ്തു. താന്‍ സ്‌റ്റേജിമ്മേല്‍ കയറി കളിച്ചതാണെന്നും നേതാക്കന്മാരെല്ലാം കൂടി ഈ പൈസ അയാളുടെ കയ്യില്‍ കൊടുക്ക് അയാള്‍ തിരിച്ചുതരുമെന്ന് പറഞ്ഞിരുന്നതായും പറഞ്ഞു. അതുപോലെ കൊടുത്തു അയാള് തിരിച്ചും തന്നു. സ്‌റ്റേജില്‍ നടന്നതെല്ലാം നേതാക്കള്‍ പറഞ്ഞിട്ടാണെന്നായിരുന്നു മൊയ്തീന്റെ തുറന്നു പറച്ചില്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW