Saturday, March 14, 2026 Last Updated 22 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.30 PM

ഇടതുപക്ഷം മൂന്നാമതും അധികാരത്തില്‍ വരും: ജോസ്‌ കെ.മാണി

uploads/news/2026/02/825640/k9.jpg

കൊച്ചി: ഇടതുപക്ഷം മൂന്നാമതും അധികാരത്തിലെത്തുമെന്ന്‌ മധ്യമേഖലാ വികസന മുന്നേറ്റ ജാഥാ ക്യാപ്‌റ്റന്‍ ജോസ്‌ കെ. മാണി എം.പി.
എല്‍.ഡി.എഫ്‌. മധ്യമേഖലാ വികസന മുന്നേറ്റ ജാഥയുടെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആയിരങ്ങളാണ്‌ സ്വീകരണ സ്‌ഥലങ്ങളില്‍ തടിച്ചുകൂടിയത്‌. യു.ഡി.എഫ്‌. ജനപ്രതിനിധികളുള്ള പ്രദേശങ്ങളില്‍ പോലും പ്രതീക്ഷിക്കാത്ത ജനസഞ്ചയമെത്തി. എല്‍.ഡി.എഫിന്റെ ജാഥകളുടെ ശോഭ കെടുത്താന്‍ പല രീതിയിലുള്ള ആഖ്യാനങ്ങള്‍ ചമയ്‌ക്കുകയാണ്‌. ജാഥയിലെ ജനപങ്കാളിത്തത്തിലെ രോഷവും ദേഷ്യവുമായിരിക്കും ഇതിനു പിന്നില്‍. പുതുപ്പള്ളിയിലെ വിവാദവും ജാഥയുടെ ശോഭ കെടുത്താന്‍ കൊണ്ടു വന്നതാണ്‌. അന്വേഷിച്ചപ്പോള്‍ അത്‌ മാനസികരോഗിയാണ്‌ വച്ചതെന്ന്‌ പറയുന്നു. അത്‌ വച്ചയാളല്ല അത്‌ വയ്‌പ്പിച്ചയാളാണ്‌ മാനസികരോഗിയെന്നും ജോസ്‌. ശബരിമല വിഷയങ്ങളിലെ എസ്‌.ഐ.ടി. അന്വേഷണം ചെന്നെത്തുന്നത്‌ യു.ഡി.എഫ്‌. പ്രതീക്ഷിക്കാത്ത മേഖലകളിലേക്കാണ്‌. ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ കൃത്യമായി ഓഡിറ്റിങ്‌ നടക്കും.

Ads by Google
Sunday 15 Feb 2026 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW