-->
കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര അവസാനിക്കുംമുമ്പേ നിയമസഭാ സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കൊച്ചിയില്‍ അനൗദ്യോഗിക യോഗം ചേര്‍ന്നു.
കെ.പി.സി.സി. ഭാരവാഹികളുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് നിശ്‌ചയിച്ചിരിക്കെയാണ് എറണാകുളം ഗസ്‌റ്റ് ഹൗസില്‍ അനൗദ്യോഗിക ചേര്‍ന്നത്.
ഈ മാസം അവസാനത്തോടെ ആദ്യഘട്ട സ്‌ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ച് പ്രചാരണത്തിന് ഇറങ്ങാനാണ് തീരുമാനം. സിറ്റിങ് എം.എല്‍.എമാരെയും സംവരണ സീറ്റില്‍ മത്സരിക്കുന്നവരെയും ആദ്യം തന്നെ പ്രഖ്യാപിക്കും. ജയസാധ്യതകൂടി മുന്‍നിര്‍ത്തിയായിരിക്കും തീരുമാനം.
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് പകരം പുതിയ സ്‌ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഷാഫി പറമ്പില്‍ എംപിയുടെ അഭിപ്രായം കൂടി പാര്‍ട്ടി പരിഗണിക്കും.