Saturday, March 14, 2026 Last Updated 4 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 11.29 PM

പഴയ സത്യവാങ്‌മൂലത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന്‌ ചെന്നിത്തല

കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ഇടതുസര്‍ക്കാര്‍ മുമ്പു നല്‍കിയ സത്യവാങ്‌മൂലത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ എന്നു വ്യക്‌തമാക്കണമെന്നു കോണ്‍ഗ്രസ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തല.
യുവതീ പ്രവേശനത്തെ അനുകൂലിച്ച്‌ പിണറായിസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലം വിശ്വാസികള്‍ക്ക്‌ എതിരാണ്‌. മുമ്പ്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്‌മൂലം തിരുത്തിയാണ്‌ എല്‍.ഡി.എഫ്‌. പുതിയതു നല്‍കിയതെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.ശബരിമലയിലെ പ്രത്യേകതകളും വിശ്വാസങ്ങളും അനുസരിച്ചു യുവതികളെ പ്രവേശിപ്പിക്കാന്‍ പാടില്ലെന്നതാണു യു.ഡി.എഫിന്റെ എല്ലാക്കാലത്തെയും പക്ഷം. യുവതീപ്രവേശനം നടപ്പാക്കിയശേഷം ജനങ്ങളോടു മാപ്പുപറഞ്ഞ സി.പി.എം, ഇപ്പോള്‍ നിലപാടു മാറ്റാന്‍ തയാറുണ്ടോ എന്നു മുഖ്യമന്ത്രി വ്യക്‌തമാക്കണം. പഴയ സത്യവാങ്‌മൂലം തിരുത്തണമെന്നാണു യു.ഡി.എഫിന്റെയും എന്‍.എസ്‌.എസ്‌. ഉള്‍പ്പെടെയുള്ള സംഘടനകളുടെയും ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു.

Ads by Google
Sunday 15 Feb 2026 11.29 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW