Saturday, March 14, 2026 Last Updated 5 Min 24 Sec ago English Edition
Todays E paper
Ads by Google
Sunday 15 Feb 2026 08.49 AM

ആലപ്പുഴയില്‍ പതിനാലുകാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ച കേസ്: നാലാം പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്

alappuzha, 14 year old girl, rape, case

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും ബന്ധുക്കളും പീഡിപ്പിച്ച കേസില്‍ നാലാം പ്രതിക്കായി അന്വേഷണം ഊര്‍ജിതം. അതിജീവിതയുടെ പിതാവിന്റെ ബന്ധുവാണ് നാലാം പ്രതി. പിതാവ്, പിതാവിന്റെ സഹോദരി ഭര്‍ത്താവ്, സഹോദരിയുടെ മകന്‍ എന്നിവരാണ് നിലവില്‍ അറസ്റ്റിലായത്. പിതാവിനൊപ്പം മദ്യപിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ബന്ധുവാണ് പിടിയിലാകാനുള്ളത്. ഇയാള്‍ ഒളിവിലാണ്. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യും. 2022 മുതലാണ് പതിനാലുകാരി പിതാവില്‍ നിന്നും മറ്റു ബന്ധുക്കളില്‍ നിന്നും നിരന്തര പീഡനത്തിന് ഇരയായത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടി സുഹൃത്തിനോട് വിവരങ്ങള്‍ തുറന്നു പറഞ്ഞപ്പോഴാണ് സംഭവം പുറത്തുവന്നത്. പെണ്‍കുട്ടിയെ സുരക്ഷിതമായി കുടുംബശ്രീയുടെ കീഴിലുള്ള സ്‌നേഹിത സെന്ററിലേക്ക് മാറ്റിയിരുന്നു. പിതാവിന്റെ രണ്ടാം ഭാര്യയിലെ കുട്ടിയാണ് ഇരയായ പെണ്‍കുട്ടി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW