Sunday, March 15, 2026 Last Updated 23 Min 58 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 04.03 PM

മെമു യാത്രക്കാരുടെ ദുരിതത്തിന് അറുതി; കോച്ചുകളുടെ എണ്ണം 12 ആയി ഉയർത്തി റെയിൽവേ ഉത്തരവിറക്കി

uploads/news/2026/02/825448/trian.gif
photo; representative image

പാലക്കാട് – എറണാകുളം മെമു ട്രെയിനിലെ തിരക്ക് നിയന്ത്രിക്കാൻ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്നും പന്ത്രണ്ടായി വർധിപ്പിച്ചു. ഈ മാസം 23 മുതൽ 12 കോച്ചുകളുമായാകും ഈ റൂട്ടിലെ മെമു സർവീസ് നടത്തുക. വെറും 610 സീറ്റുകൾ മാത്രമുള്ള ട്രെയിനിൽ മൂവായിരത്തിലധികം യാത്രക്കാർ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്ന അവസ്ഥയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്.

പാലക്കാട് – എറണാകുളം (66609, 10) സർവീസിന് പുറമെ മറ്റു ചില മെമു ട്രെയിനുകളിലും സമാനമായ രീതിയിൽ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാരുടെ ദീർഘനാളത്തെ പ്രതിഷേധങ്ങൾക്കും ജനപ്രതിനിധികളുടെ നിരന്തരമായ ഇടപെടലുകൾക്കും ഒടുവിലാണ് റെയിൽവേ ബോർഡ് ഈ അനുകൂല തീരുമാനമെടുത്തത്. കോച്ചുകളുടെ കുറവ് ചൂണ്ടിക്കാട്ടി നേരത്തെ ഈ ആവശ്യം തള്ളിയിരുന്നെങ്കിലും യാത്രാക്ലേശം രൂക്ഷമായതോടെ പുതിയ കോച്ചുകൾ അനുവദിക്കാൻ ശുപാർശ നൽകുകയായിരുന്നു.

പാലക്കാട്-എറണാകുളം മെമുവിനു പുറമേ, കൊല്ലം-എറണാകുളം, കൊല്ലം-കോട്ടയം മെമു ട്രെയിനുകളിലും കോച്ചുകളുടെ എണ്ണം 12 ആക്കുമെന്ന് റെയില്‍വേ അറിയിച്ചു. കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നതോടെ ഓഫീസ് സമയങ്ങളിൽ ഉൾപ്പെടെ മെമുവിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമാകും.

Ads by Google
Saturday 14 Feb 2026 04.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW