Friday, March 13, 2026 Last Updated 50 Min 27 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 01.49 PM

നിങ്ങള്‍ പാവപ്പെട്ടവനാണ്, ഇതൊന്നും താങ്ങാന്‍ ശേഷിയില്ല: ഉപഭോക്താവിനെ അധിക്ഷേപിച്ച് ബേക്കറി, പരക്കെ വിമര്‍ശനം

bakery, bengaluru, rude, reply, customer

ബംഗളൂരുവിലെ കോരമംഗലയിലുള്ള ഒരു പ്രശസ്തമായ ബേക്കറിയാണ് ഉപഭോക്താക്കളോടുള്ള മോശം പെരുമാറ്റത്തിന്റെയും അധിക്ഷേപകരമായ മറുപടികളുടെയും പേരില്‍ സോഷ്യല്‍ മീഡിയയയുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും വിലയെയും കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം രേഖപ്പെടുത്തിയവര്‍ക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളാണ് ബേക്കറിയുടെ ഔദ്യോഗിക പേജില്‍ നിന്നും ഉണ്ടാകുന്നത്.

ബേക്കറിയിലെ 'ഹൈ ടീ' സര്‍വീസിനെ വിമര്‍ശിച്ചുകൊണ്ട് ഒരു ഉപഭോക്താവ് പങ്കുവെച്ച കുറിപ്പാണ് വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചത്. ടേബിള്‍ ബുക്ക് ചെയ്യാന്‍ മാത്രം 2000 രൂപ നല്‍കേണ്ടി വന്നുവെന്നും ഇത് വെറും 'ഓവര്‍ ഹൈപ്പ്' ആണെന്നും ഉപഭോക്താവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇതിന് ബേക്കറി നല്‍കിയ മറുപടിയാണ് എല്ലാവരെയും ഞെട്ടിച്ചത്. 'മുകളില്‍ പറഞ്ഞിരിക്കുന്നതിന്റെ യഥാര്‍ത്ഥ എക്‌സ്പീരിയന്‍സ് 16,000 രൂപയുടേതാണ്. നിങ്ങള്‍ക്ക് അത് താങ്ങാന്‍ കഴിയില്ലെന്ന് എനിക്കുറപ്പാണ്' എന്നായിരുന്നു ബേക്കറി ഉടമകളുടെ പരിഹാസം.

തര്‍ക്കം മുറുകിയതോടെ, 'ഒരു പാവപ്പെട്ടവന് ഇത്തരം എക്‌സ്‌ക്ലൂസീവ് അനുഭവങ്ങളെക്കുറിച്ച് മനസ്സിലാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല' എന്നും ബേക്കറി അധികൃതര്‍ കുറിച്ചു. ഇതിന് പിന്നാലെ മറ്റ് പലര്‍ക്കും ഇത്തരത്തില്‍ മോശം മറുപടികള്‍ ലഭിച്ചതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ റെഡ്ഡിറ്റില്‍ പ്രചരിക്കാന്‍ തുടങ്ങി. ആഗോള ബ്രാന്‍ഡുകളായ റയന്‍ എയര്‍ , ഡ്യുവോളിംഗോ എന്നിവയെപ്പോലെ തമാശ കലര്‍ന്ന, പരിഹാസ രൂപേണയുള്ള മറുപടി നല്‍കാനാണ് ബേക്കറി ശ്രമിച്ചതെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. എന്നാല്‍, ബുദ്ധിപരമായ മറുപടികള്‍ക്ക് പകരം ഉപഭോക്താക്കളുടെ സാമ്പത്തിക സ്ഥിതിയെയും മറ്റും അധിക്ഷേപിക്കുന്ന നിലവാരം കുറഞ്ഞ രീതിയാണ് ഇവര്‍ സ്വീകരിച്ചതെന്ന് വിമര്‍ശകര്‍ പറയുന്നു.

Ads by Google
Saturday 14 Feb 2026 01.49 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW