Friday, March 13, 2026 Last Updated 43 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 01.21 PM

സംവിധായകനും നടനുമായ ജോ സൈമണ്‍ അന്തരിച്ചു

joe simon

പ്രശസ്ത കന്നഡ സംവിധായകനും നടനുമായ ജോ സൈമണ്‍ ( 80) അന്തരിച്ചു. ബെംഗളൂരുവില്‍ കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ യോഗത്തില്‍ പങ്കെടുക്കവെ ഹൃദയാഘാതത്തെത്തുടര്‍ന്ന് കുഴഞ്ഞു വീണായിരുന്നു മരണം. വെളളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

' സാഹസ സിംഹ', ' സിംഹ ജോഡി', ' മിസ്റ്റര്‍ വാസു' തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്. കര്‍ണാടക ഫിലിം ഡയറക്‌ടേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റായിരുന്നു. നടനായും സംവിധായകനായും ഗാനരചയിതാവായും 100-ലേറെ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW