Saturday, March 14, 2026 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Saturday 14 Feb 2026 10.28 AM

മേയര്‍ കേരളത്തിലേക്ക് തിരിച്ചു ; കേരള ബിജെപി ജനപ്രതിനിധിസംഘം വിവിധ നഗരസഭകളിലേക്ക്

uploads/news/2026/02/825376/modi-vvrajesh.jpg

ന്യൂഡല്‍ഹി: ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നഗരസഭകള്‍ സന്ദര്‍ശിക്കുന്നതിനായി കേരളത്തില്‍ നിന്നുള്ള ബിജെപി ജനപ്രതിനിധിസംഘം. നൂറോളം ജനപ്രതിനിധികള്‍ ഒമ്പത് സംഘങ്ങളായി ഇന്ത്യയിശല വിവിധ സംസ്ഥാനങ്ങളിലെ വിവിധ നഗരസഭകള്‍ സന്ദര്‍ശിക്കാനാണ് യാത്ര തിരിച്ചിരിക്കുന്നത്. ബിജെപി ഭരിക്കുന്ന ഒമ്പത് നഗരസഭകള്‍ ഇവര്‍ സന്ദര്‍ശിക്കും.

ഗുജറാത്തിലെ സൂറത്ത്, അഹമ്മദാബാദ്, വഡോദര, മദ്ധ്യപ്രദേശിലെ ഭോപ്പാല്‍, ഗ്വാളിയാര്‍, ഗോവയിലെ പരാജി, ഉത്തര്‍പ്രദേശിലെ മീററ്റ്, ഗസിയാബാദ്, ഹരിയാനയിലെ ഫരീദാബാദ് നഗരസഭകളാണ് സന്ദര്‍ശിക്കുന്നത്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ബിജെപി സംഘം നഗരസഭകളും സന്ദര്‍ശിക്കാന്‍ പോകുന്നത്. അതേസമയം ബജറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുള്ളതിനാല്‍ മേയര്‍ വി.വി. രാജേഷ്, ഡെപ്യൂട്ടി മേയര്‍ ആശാനാഥ് അടക്കമുള്ളവര്‍ കേരളത്തിലേക്ക് മടങ്ങിയിട്ടുണ്ട്.

വെള്ളിയാഴ്ച സംഘം രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി രേഖാഗുപ്തയുമായി ബിജെപി ദേശീയ ആസ്ഥാനത്തും കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്, സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ദേശീയ സെക്രട്ടറി അനില്‍ ആന്റണി എന്നിവര്‍ പങ്കെടുത്തു. വ്യാഴാഴ്ചയായിരുന്നു സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

Ads by Google
Ads by Google
TRENDING NOW