-->
സിനിമാ പ്രൊമോഷന്റെ ഭാഗമായി കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോകുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് തമിഴ് നടന്‍ ശശികുമാര്‍. വിദ്യാര്‍ത്ഥികള്‍ ഒരിക്കലും സിനിമയുടെ വിജയത്തെ ബാധിക്കില്ലെന്നും അവര്‍ വരുന്നത് സിനിമാതാരങ്ങളെ കാണാനാണെന്നും ശശികുമാര്‍ പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ മൈ ലോര്‍ഡിന്റെ പ്രൊമോഷനിടെ സംസാരിക്കുകയായിരുന്നു താരം.
'കോളജുകൾ വിദ്യാഭ്യാസത്തിന് മാത്രമുള്ളതാണ്. നിർമാതാവ് നിർബന്ധിച്ചാൽ അല്ലാതെ സിനിമാ പ്രൊമോഷനായി ഞാൻ കോളജുകൾ സന്ദർശിക്കാറില്ല. ഒരു പ്രൊമോഷൻ തന്ത്രമെന്ന നിലയിൽ ഇത് എത്രത്തോളം ഫലപ്രദമാണെന്നും എനിക്ക് സംശയമുണ്ട്. വിദ്യാർഥികൾ വരുന്നത് നടന്മാരെ കാണാനാണ്. അത് സിനിമയുടെ വിജയത്തെ ബാധിക്കണമെന്നില്ല. ഗുണമേന്മയുള്ള ഉള്ളടക്കത്തിലൂടെയും മികച്ച അഭിപ്രായങ്ങളിലൂടെയും മാത്രമേ ഒരു സിനിമ വിജയിക്കൂ. വിദ്യാർഥികൾ ആ നിമിഷം ആസ്വദിച്ചിട്ട് മുന്നോട്ട് പോകും. വിദ്യാഭ്യാസത്തിനായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടത്', ശശികുമാര്‍ പറഞ്ഞു.
ഫെബ്രുവരി 13 നാണ് മൈ ലോര്‍ഡ് റിലീസ് ചെയ്യുന്നത്. ചൈത്ര ജെ ആച്ചര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ആശ ശരത്, ഗുരു സോമസുന്ദരം, ജയപ്രകാശ്, ഗോപി നൈനാര്‍, വസുമിത്ര എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.