Friday, March 13, 2026 Last Updated 4 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 03.29 PM

‘ആ സിനിമയുടെ ഷൂട്ടിലായിരുന്നു; കുറച്ചു കാലതാമസം നേരിട്ടെങ്കിലും ഉടനെ അപ്ഡേഷന്‍ നിങ്ങളറിയും...’ തന്റെ ഹിന്ദി സിനിമയുടെ അപ്ഡേഷന്‍ പങ്കിട്ട് സംയുക്ത

uploads/news/2026/02/825313/Untitled-3.jpg
Samyuktha about her hindi movie (Image Source: Instagram)

‘തീവണ്ടി’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പ്രേക്ഷകമനസ്സിലിടം നേടിയ താരമാണ് സംയുക്ത. ചുരുക്കം സിനിമകളിലൂടെ തന്നെ മലയാള സിനിമയില്‍ സ്ഥാനം നേടിയെടുത്ത താരം ധനുഷിന്റെ നായികയായി എത്തി തമിഴകത്തും ശ്രദ്ധ നേടി. താരമിപ്പോള്‍ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്നത് തെലുങ്ക് സിനിമ ഇന്റസ്ട്രിയിലാണ്. കജോൾ, പ്രഭുദേവ എന്നിവർക്കൊപ്പം മഹാരാഗ്നി - ദി ക്വീൻ ഓഫ് ക്വീൻസ് എന്ന ത്രില്ലർ ചിത്രത്തിലൂടെയാണ് താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതിനെപ്പറ്റി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇപ്പോഴിതാ താന്‍ ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കുന്നതിനെപ്പറ്റി പറയുകയാണ് സംയുക്ത. ‘‘ഞാൻ ഒരു സിനിമയുടെ ഷൂട്ടിംഗിലായിരുന്നു. പക്ഷേ അത് കുറച്ച് കാലതാമസം നേരിട്ടു. ഉടൻ തന്നെ അതിന്റെ അപ്ഡേഷന്‍ നിങ്ങളറിയും...’’ എന്നാണ് സംയുക്ത പറയുന്നത്. ‘സ്വയംഭൂ’ എന്ന ചിത്രത്തിന്റെ ഹിന്ദി ടീസര്‍ ലോഞ്ചിനിടെയാണ് സംയുക്ത തന്റെ ചിത്രത്തിന്റെ പുതിയ അപ്ഡേഷന്‍ നല്‍കിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW