-->
ടൊവിനോ തോമസ് നായകനായി കൈയടി നേടിയ ‘തീവണ്ടി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് സംയുക്ത. എടക്കാട് ബറ്റാലിയന്‍, കല്‍ക്കി, ആണും പെണ്ണും, വൂള്‍ഫ് ,വെള്ളം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്ത സംയുക്ത ഇപ്പോള്‍ തമിഴിലും കന്നഡത്തിലും തെലുങ്കിലും തിളങ്ങി നില്‍ക്കുന്ന താരമാണ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകള്‍ പലപ്പോഴും പങ്കിടാറുണ്ട്.
ഇപ്പോഴിതാ ബ്ലാക്ക് ബ്യൂട്ടിയായി ബോള്‍ഡ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. മിഡ്നൈറ്റ് എഡ്ജ് ഡ്രസ്സില്‍ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ആരുവിനി ബ്രാന്‍ഡിന്റെ ബ്ലാക്ക് ഔട്ട്ഫിറ്റിലാണ് താരം ഷാര്‍പ്പ് ബോള്‍ഡ് ലുക്കില്‍ തിളങ്ങുന്നത്. ഗ്ലാമര്‍ ഔട്ട്ഫിറ്റിനൊപ്പം താരത്തിന്റെ ഫോട്ടോലുക്കുകളും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ‘‘യുവേഴ്സ് ട്രൂലി....’’ എന്ന ക്യാപ്ഷനൊപ്പം ബ്ലാക്ക് ലവ് ഇമോജിയും നല്‍കിയാണ് സംയുക്തയുടെ പോസ്റ്റ്.