Saturday, March 14, 2026 Last Updated 46 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 13 Feb 2026 03.35 PM

ഷാർജയിൽ ഉപ്പയെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ കാറിടിച്ച് മരിച്ചു

മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്‍റെയും സഫ്‌നയുടെയും മകൻ അലൻ റൂമിയാണ് മരിച്ചത്.
sharajah, death

ഷാർജയിൽ നാട്ടിൽ നിന്ന് പിതാവിനെ കാണാനെത്തിയ രണ്ടു വയസ്സുകാരൻ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്‍റെയും സഫ്‌നയുടെയും മകൻ അലൻ റൂമിയാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമാണ്​ വാഹനാപകടമുണ്ടായത്.

തലാൽ ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്യുകയാണ് പിതാവ് ഷറഫുദ്ദീൻ. രണ്ട് മാസത്തെ സന്ദർശക വിസയിൽ പിതാവിനെ കാണാനായി മാതാവിനൊപ്പം കഴിഞ്ഞ മാസം 18 നാണ് അലൻ നാട്ടിൽ നിന്നും എത്തിയത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച ദുബൈയിലെ ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW